ന്യൂഡല്‍ഹി: ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് ദേശീയ ദുഃഖാചരണം. കേരളത്തിലും ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. എന്നാല്‍ നോട്ടു പ്രതിസന്ധി കണക്കിലെടുത്ത് ബാങ്കുകള്‍ക്ക് അവധി ബാധകമാവില്ല. ജയലളിതക്ക് ആദരസൂചകമായി സംസ്ഥാനത്ത് ഇന്നു മുതല്‍ മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിനു ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അതേസമയം, തമിഴ്‌നാട്ടില്‍ ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് ദേശീയ ദുഃഖാചരണം. കേരളത്തിലും ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും….

Categories: Culture, More, Views
Tags: J.Jayalalithaa, Jayalalithaa
Related Articles
Be the first to write a comment.