ഭാഷ അറിയുമെങ്കിലും ഇംഗ്ലീഷില്‍ ഒഴുക്കോടെ സംസാരിക്കാന്‍ അറിയാത്തവരാണ് മിക്കവരും. അറിഞ്ഞാല്‍ തന്നെ തെറ്റിപ്പോകുമോ എന്ന പേടികാരണം സംസാരിക്കുകയുമില്ല. നടന്‍ ജയറാം എ.എന്‍.ഐയുടെ ക്യാമറക്ക് മുന്നില്‍ ചെന്നുപെട്ട ഒരു സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.  സ്‌പെയിനില്‍ കാളയെ കൊല്ലുന്നതും ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മുന്നിലാണ് ജയറാം പതറിയത്. എ.എന്‍.ഐ യുടെ റിപ്പോര്‍ട്ടറോട് ജയറാം തമിഴില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും റിപ്പോര്‍ട്ടര്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മൈക്കിനു മുന്നില്‍ പരുങ്ങിയ ജയറാം മകന്‍ കാളിദാസനെ വിളിക്കുകയായിരുന്നു. ഇതിനുത്തരം മകന്‍ കാളിദാസന്‍ വ്യക്തമായി പറഞ്ഞുതരുമെന്നും അതാണ് നല്ലതെന്നും ജയറാം പറഞ്ഞു. തുടര്‍ന്ന് കാളിദാസെത്തി സംഭവം വിശദീകരിച്ചു. ഏകദേശം ഒരു വര്‍ഷം മുമ്പത്തെ വീഡിയോ ആണിത്. വീഡിയോ ഇപ്പോഴാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാവുന്നത്. ജയറാമിനും കാളിദാസനും അഭിനന്ദനങ്ങളുമായും നിരവധിപേര്‍ രംഗത്തെത്തുന്നുണ്ട്.