നന്നായി ജോലിയെടുക്കുന്നതിനിടെ പുറം ചൊറിഞ്ഞാല്‍ എന്തു ചെയ്യും? അടുത്ത് ഒരു ജെസിബി ഉണ്ടെങ്കില്‍ അതുവച്ച് ചൊറിയും. അങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്ന ആളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്നത്.

കൈവച്ചും തോര്‍ത്ത് ഉപയോഗിച്ചിട്ടും തീരാത്ത ചൊറിച്ചില്‍ ഒടുക്കം ജെസിബിയെ വച്ചങ്ങു തീര്‍ത്തു. ജെസിബി കൊണ്ട് പുറം ചൊറിയിക്കുന്ന ആളുടെ വീഡിയോയെ പിന്തുണച്ചും എതിര്‍ത്തും ഒരുപാട് പേരാണ് ഷെയര്‍ ചെയ്തത്. 41 സെക്കന്റുള്ള വീഡിയോ ഫെയ്‌സ്ബുക്ക് വഴിയാണ് പ്രചരിക്കുന്നത്.

സംഭവത്തെ രസകരമെന്നു ചിലര്‍ വിളിച്ചപ്പോള്‍ മറ്റു ചിലര്‍ അതിലെ അപകടത്തെ ചൂണ്ടിക്കാട്ടി.

പൊറം ചൊറിഞ്ഞാൽ പിന്നെ എന്താ ചെയ്യാ

പൊറം ചൊറിഞ്ഞാൽ പിന്നെ എന്താ ചെയ്യാ

Posted by ABDUL NASAR on Sunday, October 11, 2020