Connect with us

News

ലോകത്തെ ഏറ്റവും വലിയ ധനികൻ ഇനി ജെഫ് ബെസോസ്

ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിനെ പിന്തള്ളിയാണ് ഈ നേട്ടം.

Published

on

ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പദവി തിരിച്ച് പിടിച്ച് ആമസോണ്‍ സ്ഥാപകനും മുന്‍ സിഇഒയുമായ ജെഫ് ബെസോസ്. ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിനെ പിന്തള്ളിയാണ് ഈ നേട്ടം. ബെസോസിന്റെ നിലവിലെ ആസ്തി 200 ബില്യണ്‍ യുഎസ് ഡോളറാണ്.

ഇലോണ്‍ മസ്‌കിന്റെ മൂല്യം 198 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ടെസ്ല സിഇഒയ്ക്ക് ഏകദേശം 31 ബില്യണ്‍ ഡോളര്‍ നഷ്ടമായപ്പോള്‍ ആമസോണ്‍ സ്ഥാപകന്‍ 23 ബില്യണ്‍ ഡോളര്‍ നേടി. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും യഥാക്രമം 11, 12 സ്ഥാനങ്ങളിലുണ്ട്.

സൂചികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് മസ്‌ക്. ലൂയി വിറ്റണ്‍, ഡിയോര്‍, സെലിന്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്ന് നടത്തുന്ന എല്‍വിഎംഎച്ച് (എല്‍വിഎംഎച്ച്എഫ്) സിഇഒ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളി 2023 മെയ് മാസത്തിലാണ് ലോകത്തിലെ ഏറ്റവും ധനികന്‍ എന്ന പദവി മസ്‌ക് സ്വന്തമാക്കിയത്.

2021ന് ശേഷം ഇതാദ്യമായാണ് ബെസോസ് ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തുന്നത്. ടെസ്ല ഓഹരികള്‍ തകരുന്നത് തുടരുമ്പോള്‍, ആമസോണ്‍ ഓഹരികള്‍ക്ക് വളര്‍ച്ച ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ ഇലോണ്‍ മസ്‌കും ജെഫ് ബെസോസും തമ്മിലുള്ള മൊത്തം ആസ്തിയിലെ വ്യത്യാസം 142 ബില്യണ്‍ ഡോളറായിരുന്നു. 2 കമ്പനികളും യുഎസിലെ മാഗ്‌നിഫിഷ്യന്റ് സെവന്‍ സ്റ്റോക്കുകളുടെ ഭാഗമാണ്. എന്നാല്‍ 2022 മുതല്‍ ആമസോണ്‍ സ്റ്റോക്ക് ഇരട്ടിയായി. ടെസ്ല ഓഹരികള്‍ 2021 ലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് 50 ശതമാനത്തോളം ഇടിഞ്ഞു. തിങ്കളാഴ്ചയും ടെസ്ല ഓഹരികള്‍ ഏഴ് ശതമാനത്തിലധികം ഇടിഞ്ഞിരുന്നു.

ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് അനുസരിച്ച്, 197 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബെര്‍ണാഡ് അര്‍നോള്‍ട്ട് ആണ് മൂന്നാം സ്ഥാനത്ത്. മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് (179 ബില്യണ്‍ ഡോളര്‍), മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് (150 ബില്യണ്‍ യുഎസ് ഡോളര്‍) എന്നിവര്‍ തൊട്ടുപിന്നിലുണ്ട്. അതേസമയം അംബാനിയുടെ ആസ്തി 115 ബില്യണ്‍ ഡോളറും അദാനിയുടെത് 104 ബില്യണ്‍ ഡോളറുമാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉദ്ഘാടനത്തിന് ഒരുങ്ങി ഖാഇദെ മില്ലത്ത് സെന്റര്‍; അന്തിമ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി നേതാക്കള്‍

Published

on

ഡൽഹിയിലെ ദരിയാഗഞ്ചിൽ പണി പൂർത്തിയായ മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദേ മില്ലത്ത് സെന്റർ ഉദ്ഘാടനത്തിന് ഒരുങ്ങി. സെന്ററിന്റെ അവസാനഘട്ട മിനുക്ക് പണികൾ നേതാക്കൾ നേരിട്ട് വിലയിരുത്തി. ഓഗസ്റ്റ് 24ന് ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ (വെയിറ്റ് ലിഫ്റ്റിങ് ഹാൾ) നടക്കുന്ന ചരിത്ര പ്രധാനമായ ഉദ്ഘാടന സമ്മേളനം ആസൂത്രണം ചെയ്യുന്നതിനും പണി പൂർത്തിയായ ദേശീയ ആസ്ഥാന മന്ദിരം നേരിട്ടുകണ്ട് അവസാനഘട്ട നിർദേശങ്ങൾ നൽകുന്നതിനുമാണ് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെ നേതാക്കൾ എത്തിയത്.

ഡൽഹിയിലെ പുതിയ ആസ്ഥാന മന്ദിരത്തിൽ നിന്ന് നിലവിലെ ചെന്നെ പാർട്ടി ഹെഡ്ക്വാർട്ടേഴ്‌സിനെ വീഡിയോ കോൺഫ്രൻസ് വഴി കണക്റ്റ് ചെയ്തായിരുന്നു കൂടിയാലോച നായോഗം. അഞ്ചു നിലകളിലായി ദേശീയ ഭാരവാഹികൾക്കുള്ള ഓഫീസുകളും മീറ്റിംഗ് ഹാളുകളും വർക്ക്
സ്‌പേസുകളും കൂടാതെ കൊമേഴ്‌സ്യൽ സ്‌പേസ്, ബോർഡ് റൂം, ഡിജിറ്റൽ സ്‌ക്രീനോടുകൂടിയ കോൺഫ്രൻസ് ഹാൾ, പബ്ലിക് ഹാൾ, ഡെയിനിങ് ഏരിയ, പ്രാർത്ഥനാ മുറി എന്നിവ ഉൾപ്പെടുത്തി അത്യാധുനിക സൗകര്യത്തോടു കൂടിയാണ് ദേശീയ ആസ്ഥാനം പണി പൂർത്തീകരിക്കുന്നത്. ഉ ദ്ഘാടന സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്ത മുസ്ലിംലീഗ് പ്രതിനിധികളും നേതാക്കളും കൂടാതെ, ക്ഷണിക്കപ്പെ ട്ട അതിഥികളും പങ്കെടുക്കും.

യോഗത്തിൽ ദേശീയ രാഷ്ട്രീയ കാര്യസമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പ്രസിഡന്റ് കെ.എം ഖാദർ മൊയ്തീൻ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, സീനിയർ വൈസ് പ്രസിഡണ്ട് അബ്ദുസമദ് സമദാനി എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ്-എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി, ഖുറം അനീസ് ഉമർ, സി.കെ സുബൈർ, കെ.എ.എം മുഹമ്മദ് അബൂബക്കർ, മർസുക്ക് ബാഫഖി തങ്ങൾ, പി.എം.എ സമീർ, കാസിം എനോളി സംബന്ധിച്ചു.

Continue Reading

india

ചെന്നൈ സൂപ്പര്‍ കിങ്‌സ് വിടാനൊരുങ്ങി അശ്വിന്‍

Published

on

ചെന്നൈ: മിനി താരലേലത്തിന് മുമ്പായി ചെന്നൈ സൂപ്പർ കിങ്‌സ് സ്പിന്നർ ആർ അശ്വിൻ ടീം വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം 9.75 കോടി ചിലവഴിച്ച് ചെന്നൈ ടീമിലെത്തിച്ച താരത്തിന് 7 വിക്കറ്റുകൾ മാത്രമാണ് നേടാനായത്. 9.42 ആയിരുന്നു താരത്തിന്റെ സീസണിലെ എക്കണോമി. 2008 മുതൽ 2015 വരെ ചെന്നൈക്കൊപ്പം കളിച്ച അശ്വിൻ ടീമിനൊപ്പം രണ്ട് ഐപിഎൽ കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.

സ്പിൻ യൂണിറ്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അഫ്ഘാൻ സ്പിന്നർ നൂർ അഹമദിനേയും രവിചന്ദ്ര അശ്വിനെയും ചെന്നൈ ടീമിലെത്തിച്ചത്. നൂർ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അശ്വിന് കാര്യമായ സംഭാവനകൾ ഒന്നും ചെയ്യാനായില്ല. പോയ വർഷം പട്ടികയിൽ അവസാന സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. സ്പിൻ അനുകൂല പിച്ചായ ചെപ്പോക്കിലും അശ്വിൻ നിരാശപ്പെടുത്തി. കഴിഞ്ഞ സീസണിൽ നാല് ഹോം മത്സരങ്ങളിൽ മാത്രമാണ് അശ്വിൻ ചെന്നൈക്കായി കളിച്ചത്.

38 കാരനായ അശ്വിൻ ലേലത്തിൽ മറ്റൊരു ടീമിലേക്ക് ചേക്കേറിയാൽ ചെന്നൈ സൂപ്പർ കിങ്‌സ് അക്കാദമി കമ്മിറ്റിയിൽ നിന്നും കൂടി പടിയിറങ്ങേണ്ടി വരും.

Continue Reading

More

‘സാമ്രാജ്യത്വം തുലയട്ടെ’, ഓഗസ്റ്റ് 9; ഇന്ന് നാഗസാക്കി ഓര്‍മദിനം

Published

on

ചരിത്രത്തിന്റെ ഏടുകളിൽ കറുത്ത ദിനമായി രേഖപ്പെടുത്തിയ മറ്റൊരു ദിനം. 1945 ഓഗസ്റ്റ് 6-നു ഹിരോഷിമയിൽ നടത്തിയ അണുബോംബ് ആക്രമണത്തിനുശേഷം നാഗസാക്കിയിൽ അമേരിക്ക രണ്ടാമത്തെ അണുബോംബിട്ടതിന്റെ വാർഷികമാണിന്ന്.

1945 ഓഗസ്റ്റ് 9. എൺപതു വർഷങ്ങൾക്കു മുമ്പ് ഇന്നേ ദിവസമാണ് ജപ്പാനിൽ അമേരിക്ക രണ്ടാമത്തെ അണുബോംബ് വർഷിക്കുന്നത്. ഹിരോഷിമയിൽ നടത്തിയ അണുബോംബ് ആക്രമണത്തിന്റെ നടുക്കം മാറുന്നതിന് മുൻപായിരുന്നു നാഗസാക്കിയെയും അമേരിക്ക കണ്ണീർക്കയത്തിലാക്കിയത്. 4630കിലോ ടൺ ഭാരവും ഉഗ്ര സ്‌ഫോടകശേഷിയുമുള്ള ഫാറ്റ്മാൻ എന്ന പ്ലൂട്ടോണിയം ബോംബ് ആണ് നാഗസാക്കിയെ ചുട്ടുചാമ്പലാക്കിയത്. ഹിരോഷിമയിൽ ഓഗസ്റ്റ് ആറിന് ലിറ്റിൽ ബോയ് എന്ന യുറേനിയം അണുബോംബിട്ടതിനുശേഷവും രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങാൻ കൂട്ടാക്കാത്തതിനെ തുടർന്നായിരുന്നു പ്ലൂട്ടോണിയം ബോംബിന്റെ പ്രയോഗം. 80,000ത്തോളം മനുഷ്യ ജീവനുകൾ മണ്ണോടുചേർന്നു. സ്‌ഫോടനത്തിന്റെ ആഘാതം മൂലം നാഗസാക്കിയിലെ താപനില 4000 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു.

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരേക്കാൾ ഭീകരമായിരുന്നു അതിനെ അതിജീവിച്ചവരുടെ പിൽക്കാല ജീവിതം. ”ഹിബാകുഷ” എന്നറിയപ്പെടുന്ന അണുബോംബിനെ അതിജീവിച്ചവർ റേഡിയേഷന്റെ ആരോഗ്യപ്രശ്‌നങ്ങൾ ഇന്നും നേരിടുന്നു. നാഗസാക്കി ദിനം വെറുമൊരു അനുസ്മരണമല്ല. ആണവായുധങ്ങളുടെ ഭീകരതയേയും യുദ്ധങ്ങളുടെ കെടുതികളെയും കുറിച്ച് ലോകത്തെ അത് നിരന്തരം ഓർമ്മിപ്പിക്കുന്നു. സമാധാനമാണ് ലോകത്തിന്റെ നിലനിൽപിന് അനിവാര്യമെന്നും നാഗസാക്കിയിലേയും ഹിരോഷിമയിലേയും ദുരന്തങ്ങൾ പോലെ മറ്റൊന്നും ലോകത്ത് ഇനി ആവർത്തിക്കരുതെന്നുമുള്ള ഓർമ്മപ്പെടുത്തലുകളോടെയാണ് നാഗസാക്കി ദിനം കടന്നുപോകുന്നത്.

 

Continue Reading

Trending