News

37,000 അടി ഉയരത്തില്‍ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ യേശു പറഞ്ഞു, വിചിത്രവാദവുമായി യാത്രക്കാരി

By Test User

November 30, 2022

ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തിന്റെ ഡോര്‍ അപ്രതീക്ഷിതമായി തുറന്നുവിട്ടാല്‍ എന്തായിരിക്കും അവസ്ഥ. എന്നാല്‍ കഴിഞ്ഞ ദിവസം അങ്ങനെ ഒരു സംഭവമുണ്ടായി.സംഭവം ഉണ്ടായത് ഒരു വിമാനത്തില്‍ വെച്ചായിരുന്നു.

ഒഹായോയിലേക്ക് പോകുകയായിരുന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിലെ യാത്രക്കാരിയാണ് വിമാനത്തിനുള്ളില്‍ വിചിത്രമായി പെരുമാറിയത്.വിമാനം പറന്നുയര്‍ന്ന് ആകാശത്തിലെത്തിയതും എല്ലാ യാത്രക്കാരെയും ഞെട്ടിച്ചുകൊണ്ട് വിമാനത്തിന്റെ വാതില്‍ തുറന്നു വിടാന്‍ യുവതി ശ്രമം നടത്തി.37000 അടി ഉയരത്തില്‍ എത്തുമ്പോള്‍ വിമാനത്തിന് വാതില്‍ തുറന്നു വിടണം എന്ന് തന്നോട് യേശു പറഞ്ഞു എന്ന വിചിത്രവാദവുമായാണ് ഈ സ്ത്രീ വിമാനത്തിന്റെ വാതില്‍ തുറന്നു വിടാന്‍ ശ്രമം നടത്തിയത്.

34 -കാരിയായ എലോം അഗ്ബെഗ്നിനൂ എന്ന യുവതിയാണ് ഇത്തരത്തില്‍ വിചിത്രമായി പ്രശനം സ്യഷ്ടിക്കാന്‍ ശ്രമിച്ചത്.യുവതിയെ പിടിച്ചു മാറ്റാന്‍ ശ്രമിച്ച ഫ്‌ലൈറ്റ് അറ്റന്‍ഡറുകളില്‍ ഒരാളെ ഇവര്‍ തള്ളിയിടുകയും മറ്റൊരു യാത്രക്കാരന്റെ തുടയില്‍ കടിക്കുകയും ചെയ്തു.

ഒടുവില്‍ സംഭവം കൈവിട്ടതോടെ പൈലറ്റ് തൊട്ടടുത്തുള്ള ലിറ്റില്‍ റോക്കിലെ ബില്ല് & ഹിലാരി ക്ലിന്റണ്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം ഇറക്കി. പിന്നീട് ഇവരെ പൊലീസിനെ കൈമാറി.യേശു തന്നോട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇങ്ങനെ ഒരു കാര്യം ചെയ്തത് എന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മറുപടി.