ലക്‌നൗ: മുഹമ്മദലി ജിന്ന മഹാനായ വ്യക്തിയായിരുന്നുവെന്ന് യു.പിയിലെ ബി.ജെ.പി മന്ത്രി സ്വാമി പ്രസാദ് മൗര്യ. പാക്കിസ്ഥാന്‍ രൂപീകരിക്കുന്നതിന് മുമ്പ് ജിന്ന ഇന്ത്യക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മഹാന്‍മാരായ നേതാക്കള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നത് അപമാനകരമാണെന്നും മൗര്യ പറഞ്ഞു.

അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെ ബി.ജെ.പി എം.പി സതീഷ് ഗൗതം നേരത്തെ വിമര്‍ശിച്ചിരുന്നു. ജിന്നയുടെ ഫോട്ടോ സ്ഥാപിച്ചതിനെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഗൗതം സര്‍വകലാശാല വി.സി താരീഖ് മന്‍സൂറിന് കത്തയച്ചിരുന്നു. ജിന്നയുടെ ഫോട്ടോ സ്ഥാപിച്ചതിന് യാതൊരു ന്യായീകരണവുമില്ലെന്നായിരുന്നു സതീഷ് ഗൗതം പറഞ്ഞതിന്. ഇതിനെതിരെയാണ് സ്വാമി പ്രസാദ് മൗര്യ രംഗത്ത് വന്നിരിക്കുന്നത്.