Connect with us

More

മാര്‍ച്ച് 31-ന് ശേഷം ‘ജിയോ’ക്ക് പണം നല്‍കണം; കുറഞ്ഞ നിരക്കില്‍ മികച്ച ഓഫറുമായി അംബാനി

Published

on

മുംബൈ: ഈ വര്‍ഷം മാര്‍ച്ച് 31 ന് ശേഷം ജിയോ സേവനങ്ങള്‍ സൗജന്യമായിരിക്കില്ലെന്ന് ഉടമ മുകേഷ് അംബാനി. ഏപ്രില്‍ ഒന്ന് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കിത്തുടങ്ങുമെന്നും എന്നാല്‍ മറ്റ് മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കാന്‍ കഴിയാത്തത്ര കുറഞ്ഞ നിരക്കില്‍ മികച്ച സേവനങ്ങളാണ് ജിയോ നല്‍കുകയെന്നും അംബാനി വ്യക്തമാക്കി.

നിലവിലെ ഉപഭോക്താക്കള്‍ക്ക് വേണ്ടി അവതരിപ്പിക്കുന്ന ‘ജിയോ പ്രൈം’ ആണ് അംബാനിയുടെ പ്രഖ്യാപനങ്ങളില്‍ ഏറ്റവും ആകര്‍ഷകം. 99 രൂപ നല്‍കി ജിയോ പ്രൈം അംഗത്വമെടുത്താല്‍ ഓരോ മാസവും 303 രൂപക്ക് റീചാര്‍ജ് ചെയ്ത് നിലവിലെ സൗകര്യങ്ങള്‍ (പ്രതിദിനം സൗജന്യമായി അതിവേഗ 1 ജി.ബി ഡേറ്റ, പരിധിയില്ലാതെ കോള്‍ സൗകര്യം) എന്നിവ തുടര്‍ന്നും ആസ്വദിക്കാനാവും. ഒരു വര്‍ഷമാണ് ജിയോ പ്രൈമിന്റെ കാലാവധി. മൈ ജിയോ ആപ്പ് വഴി പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാം.

nita-ambani

ജിയോയുടെ കടന്നുവരവോടെ മറ്റു മൊബൈല്‍ നെറ്റ് വര്‍ക്ക് കമ്പനികള്‍ അസ്വസ്ഥരായിരിക്കുകയാണെന്നും നൂറു കണക്കിന് പ്ലാനുകളാണ് അവര്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും അംബാനി പറഞ്ഞു. ഇവയേക്കാളൊക്കെ മികച്ച പ്ലാന്‍ ആയിരിക്കും മാര്‍ച്ച് 31-നു ശേഷം ജിയോ നല്‍കുക. മറ്റ് എല്ലാ ഓപറേറ്റര്‍മാരേക്കാളും ഇരട്ടി 4ജി ബേസ് സ്റ്റേഷനുകള്‍ ജിയോക്കുണ്ട്. ഇത് വരും മാസങ്ങളില്‍ ഇരട്ടിയാക്കുമെന്നും 99 ശതമാനം ഇന്ത്യക്കാരിലും ജിയോ എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 170 ദിവസങ്ങളില്‍ ഓരോ നിമിഷവും ഏഴു പേര്‍ എന്ന നിലയ്ക്കാണ് ജിയോ ഉപഭോക്താക്കളെ സ്വന്തമാക്കിയതെന്ന് അംബാനി പറയുന്നു. ലോകത്തെ മറ്റെല്ലാ കമ്പനികളേക്കാളും മികച്ചതാണിത്. ജിയോ വരുന്നതിനു മുമ്പ് ബ്രോഡ്ബാന്റ് കാര്യക്ഷമതയില്‍ ഇന്ത്യ 150-ാം സ്ഥാനത്താണ്. ഇപ്പോള്‍ നമ്മള്‍ ഒന്നാം സ്ഥാനത്തും. – അംബാനി പറഞ്ഞു.

2016 സെപ്തംബറിലാണ് സൗജന്യങ്ങള്‍ വാരിവിതറി ജിയോ അവതരിച്ചത്. ജനുവരി ഒന്നു മുതല്‍ ഹാപ്പി ന്യൂഇയര്‍ ഓഫര്‍ വഴി സൗജന്യങ്ങളുടെ കാലാവധി മാര്‍ച്ച് വരെ നീട്ടി. ഇതിനകം പത്ത് കോടി ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ കഴിഞ്ഞു എന്നാണ് ജിയോയുടെ അവകാശവാദം.

 

<iframe width=”560″ height=”315″ src=”https://www.youtube.com/embed/2XGyUGM1rXY” frameborder=”0″ allowfullscreen></iframe>

kerala

ആദ്യം ചികിത്സ വേണ്ടത് ആരോഗ്യ വകുപ്പിന്!; വയോധികന്‍ മെഡി. കോളേജിലെ ലിഫ്റ്റില്‍ കുടുങ്ങിയത് രണ്ട് ദിവസം

ഇന്ന് ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്‌നം പരിഹരിച്ചപ്പോഴാണ് ഒരാൾ അകത്ത് കിടക്കുന്നത് പോലും ശ്രദ്ധയിൽപ്പെട്ടത്

Published

on

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ കേടായ ലിഫ്റ്റിനുള്ളിൽ രണ്ട് ദിവസത്തോളം വയോധികനായ ഒരു രോഗി കുടുങ്ങിക്കിടന്നു. മെഡിക്കൽ കോളേജിന്റെ ഓർത്തോ ഒപിയിൽ വന്ന തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ അകപ്പെട്ടത്.

ഇന്ന് ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്‌നം പരിഹരിച്ചപ്പോഴാണ് ഒരാൾ അകത്ത് കിടക്കുന്നത് പോലും ശ്രദ്ധയിൽപ്പെട്ടത്. ശനിയാഴ്ച 11 മണിക്കാണ് നടുവേദനയുമായി രവീന്ദ്രൻ നായർ മെഡിക്കൽ കോളേജിലെത്തിയത്. 12 മണിയോടെയാണ് ഓർത്തോ വിഭാഗത്തിലെ ലിഫ്റ്റ് കേടായത്. ഈ സമയത്ത് ലിഫ്റ്റിനുളള പെട്ട് പോകുകയായിരുന്നു രവീന്ദ്രൻ നായർ.

എന്നാൽ കേടായ ലിഫ്റ്റിൽ ആരെങ്കിലും കുരുങ്ങിയിരുന്നോ എന്ന് പോലും മെഡിക്കൽ കോളേജ് അധികൃതർ നോക്കിയിരുന്നില്ല. ഞായറാഴ്ചയും കഴിഞ്ഞ് ഇന്ന് രാവിലെ തുറന്ന് നോക്കിയപ്പോഴാണ് മലമൂത്ര വിസർജ്യങ്ങൾക്ക് നടുവിൽ വയോധികൻ കിടക്കുന്നത് ലിഫ്റ്റ് ഓപ്പറേറ്റർ കണ്ടത്. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ ആരോഗ്യ വകുപ്പിനെ ആര് ചികിത്സിക്കുമെന്നാണ് ജനം ചോദിക്കുന്നത്.

Continue Reading

kerala

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ ന്യൂനമർദ പാത്തിയെന്ന് കാലാവസ്ഥ വകുപ്പ്

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ചുദിവസത്തേക്കാണു മുന്നറിയിപ്പ്. ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുത്തു. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ ന്യൂനമർദ പാത്തിയെന്ന് കാലാവസ്ഥ വകുപ്പ്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് , കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്.

സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് അവധി നൽകി. വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, മലപ്പുറം എറണാകുളം ജില്ലകളിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

Continue Reading

kerala

പെട്രോള്‍ പമ്പ് ജീവനക്കാരനെ ബോണറ്റില്‍ തൂക്കി കാറോടിച്ചു; പൊലീസുകാരന്‍ അറസ്റ്റില്‍

600 മീറ്റർ ദൂരം ഇത്തരത്തിൽ സന്തോഷ് കുമാർ കാർ ഓടിച്ചു പോയി

Published

on

കണ്ണൂര്‍: തളാപ്പില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച പൊലീസുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. എആര്‍ ക്യാംപ് െ്രെഡവര്‍ കെ.സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെട്രോള്‍ അടിച്ച പണം മുഴുവന്‍ നല്‍കാതെ പോകാന്‍ ശ്രമിച്ച കാറിനെ, പമ്പ് ജീവനക്കാരന്‍ അനില്‍കുമാര്‍ തടഞ്ഞതോടെയാണു പ്രതികാരം.

ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ കണ്ണൂര്‍ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പിലെ ജീവനക്കാരനോടാണ് പൊലീസുകാരന്‍ അതിക്രമം കാണിച്ചത്. പമ്പില്‍ പെട്രോള്‍ അടിക്കാന്‍ എത്തിയതായിരുന്നു സന്തോഷ്‌കുമാര്‍. 2100 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെട്ടു. ഫുള്‍ടാങ്ക് അടിച്ച ശേഷം 1900 രൂപ നല്‍കി. ബാക്കി 200 രൂപ നല്‍കാന്‍ കൂട്ടാക്കിയില്ല. പണം ആവശ്യപ്പെട്ടപ്പോള്‍ വേണമെങ്കില്‍ കാറില്‍ നിന്ന് തിരിച്ചെടുത്തോയെന്നായിരുന്നു മറുപടി. പണം നല്‍കാതെ പോകാനുള്ള ശ്രമം പമ്പ് ജീവനക്കാരന്‍ അനില്‍കുമാര്‍ തടഞ്ഞു. കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടന്ന അനിലുമായി ഇയാള്‍ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ വരെ സഞ്ചരിച്ചു.

600 മീറ്റർ ദൂരം ഇത്തരത്തിൽ സന്തോഷ് കുമാർ കാർ ഓടിച്ചു പോയി. കഴിഞ്ഞ ഒക്ടോബറിൽ കാൽടെക്സിലെ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയ കേസിലും സന്തോഷ് പ്രതിയാണ്.

Continue Reading

Trending