india

അഗ്നി വീരന്‍മാര്‍ക്ക് റെയില്‍വേയില്‍ ജോലി സംവരണം

By webdesk13

May 12, 2023

അഗ്നിവീര്‍ സൈനികര്‍ക്ക് ലെവല്‍ ഒന്ന് നോണ്‍ ഗസറ്റ് തസ്തികകളില്‍ പത്ത് ശതമാനവും ലെവല്‍ രണ്ടില്‍ അഞ്ച് ശതമാനവും ജോലി സംവരണം ഏര്‍പ്പെടുത്താന്‍ റെയില്‍വേ തീരുമാനിച്ചു. ശാരീരികക്ഷമത പരിശോധനയിലും പ്രായനിബന്ധനയിലും ഇളവ് നല്‍കും.

ആദ്യ ബാച്ചിന് 5വര്‍ഷവും തുടര്‍ന്നുള്ള ബാച്ചുകള്‍ക്ക് മൂന്ന്്് വര്‍ഷവുമാണ് പ്രായത്തില്‍ ഇളവ് നല്‍കുക. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡും റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലും നടത്തുന്ന നിയമനങ്ങളില്‍ പുതിയ മാര്‍ഗനിര്‍ദേശം പാലിക്കാനാവശ്യപ്പെട്ട് എല്ലാ ജനറല്‍ മാനേജര്‍മാര്‍ക്കും സര്‍ക്കുലര്‍ അറിയിച്ചിട്ടുണ്ട്.

റെയില്‍വേ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നടത്തുന്ന ഓപണ്‍ മാര്‍ക്കറ്റ് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാന്‍ 4വര്‍ഷത്തെ മുഴുവന്‍ കാലാവധി പൂര്‍ത്തിയാക്കിയ അഗ്നിവീരന്‍മാരില്‍ നിന്ന് 250 രൂപ മാത്രമേ അപേക്ഷ ഫീസായി ഈടാക്കൂ. എഴുത്തു പരീക്ഷയില്‍ ഹാജരായാല്‍ ഇത് തിരിച്ചു നല്‍കും.