Video Stories

ഭാരത് ജോഡോയാത്ര നാളെ മഹാരാഷ്ട്രയില്‍: വന്‍ ഒരുക്കം

By Test User

November 06, 2022

ഐക്യത്തിന്റെ സന്ദേശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എം.പി നയിക്കുന്ന 3500 കിലോമീറ്റര്‍ കാല്‍നടയാത്ര മഹാരാഷ്ട്രയില്‍ നാളെ പ്രവേശിക്കും.

നാളെ വൈകീട്ട് തെലുങ്കാനയിലെ പര്യടനത്തോടെ മഹാരാഷ്ട്രയിലേക്ക് പ്രവേശിക്കും. സെപ്തംബര്‍ എഴിന് കന്യാകുമാരിയില്‍നിന്നാരംഭിച്ച യാത്രക്ക് ആക്ടിവിസ്റ്റുകളും പൊതുജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വലിയ പിന്തുണയാണ് നല്‍കിവരുന്നത്.

നാളെ വൈകീട്ട് നന്ദേദ് ജില്ലയിലേക്ക് എത്തുന്ന രാഹുല്‍ഗാന്ധിയെ സ്വീകരിക്കാന്‍ വലിയ ഒരുക്കമാണ് ചെയ്തിട്ടുള്ളത്. അതേസമയം കോണ്‍ഗ്രസ് സംസ്ഥാനഅധ്യക്ഷന്‍ ആരിഫ് ഖാന്‍ വാഹനാപകടത്തില്‍ ചെറിയ പരിക്കേറ്റു. തെലുങ്കാനയില്‍ 12 ദിവസവും മാഹാരാഷ്ട്രയില്‍ 14 ദിവസവുമാണ് ജോഡോ യാത്ര.