News

ജോ ബൈഡന്‍ ‘ഉറക്കംതൂങ്ങി’, മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം പൂര്‍ണമായി നിര്‍ത്തലാക്കും; ഡോണള്‍ഡ് ട്രംപ്

By webdesk18

November 29, 2025

മൂന്നാം ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റം പൂര്‍ണമായി നിര്‍ത്തിവയ്ക്കുമെന്നും പൗരന്മാരല്ലാത്തവര്‍ക്കുള്ള എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും സബ്‌സിഡികളും നിര്‍ത്തലാക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനിടെ ജോ ബൈഡനെ ‘ഉറക്കംതൂങ്ങി’ എന്ന് ട്രംപ് വിളിച്ചിരുന്നു. ബൈഡന്റെ ഓട്ടോപെന്‍ അംഗീകാര പ്രക്രിയയിലൂടെ പ്രവേശനം ലഭിച്ച ദശലക്ഷക്കണക്കിന് നിയമവിരുദ്ധ കുടിയേറ്റങ്ങളെല്ലാം അവസാനിപ്പിക്കുമെന്നും പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം.

”നാം സാങ്കേതികമായി പുരോഗമിച്ചപ്പോഴും കുടിയേറ്റ നയം ആ നേട്ടങ്ങളെയും പലരുടെയും ജീവിത സാഹചര്യങ്ങളെയും ഇല്ലാതാക്കി. യുഎസിന് പൂര്‍ണമായി കരകയറാന്‍ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഞാന്‍ എന്നന്നേക്കുമായി നിര്‍ത്തിവയ്ക്കും. അമേരിക്കയ്ക്ക് ഒരു മുതല്‍ക്കൂട്ടല്ലാത്തവരെയോ, നമ്മുടെ രാജ്യത്തെ സ്‌നേഹിക്കാന്‍ കഴിവില്ലാത്തവരെയോ നീക്കം ചെയ്യും. ആഭ്യന്തര സമാധാനം തകര്‍ക്കുന്ന കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കും, പൊതുജനങ്ങള്‍ക്ക് ഭാരമാവുകയോ സുരക്ഷാ ഭീഷണിയാവുകയോ, പാശ്ചാത്യ സംസ്‌കാരവുമായി പൊരുത്തപ്പെടാതിരിക്കുകയോ ചെയ്യുന്ന ഏതൊരു വിദേശ പൗരനെയും നാടുകടത്തും.”- ട്രംപ് പറഞ്ഞു.