ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ ഉപയോഗിച്ച് ക്യാന്‍സര്‍ ബാധിച്ചെന്ന് പരാതി നല്‍കിയ സ്ത്രീയ്ക്ക് 417 മില്യണ്‍ ഡോളര്‍ പിഴയായ് നല്‍കാന്‍ കമ്പനിയോട് കാലിഫോര്‍ണിയ കോടതി ഉത്തരവിട്ടു. ഈവ ഈഷെവറിയ എന്ന സ്ത്രീയാണ് കമ്പനിയുടെ ടാല്‍കം പൗഡര്‍ ഉപയോഗിച്ച് തനിക്ക് ഒവേറിയന്‍ കാന്‍സര്‍ പിടിപെട്ടുവെന്നാണ് പരാതി നല്‍കിയത്.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിക്ക് എതിരെ ഇതിന് മുമ്പും വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. അടുത്തിടെയാണ് മിസ്സോറി കോടതി കമ്പനിക്ക് 307 മില്യണ്‍ ഡോളര്‍ ഇതേ കാരണത്താല്‍ പിഴ വിധിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അപ്പീലിന് പോവുമെന്ന് കമ്പനി വ്യക്തമാക്കി. ശാസ്ത്രവും സുരക്ഷയും നോക്കിയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്രവര്‍ത്തിക്കുന്നത്, അതിനാല്‍ തന്നെ ഈ വിധിക്കെതിരെ അപ്പീലിന് പോവും- കനമ്പനി വക്താവ് കാരോള്‍ ഗുഡ്റിച്ച് വ്യക്തമാക്കി.