Video Stories

പ്ലസ്ടുക്കാര്‍ക്ക് കരസേനയില്‍ എന്‍ജിനീയറാകാം

By chandrika

November 13, 2018

ഇന്ത്യന്‍ ആര്‍മിയുടെ 10+2 ടെക്നിക്കല്‍ എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കീമില്‍ 90 ഒഴിവുകളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 70 ശതമാനം മാര്‍ക്കുണ്ടാവണം. പതിനാറര വയസ്സിനും പത്തൊമ്പതര വയസ്സിനും മധ്യേ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. തെരഞ്ഞെടുക്കപ്പെട്ട് അഞ്ചുവര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍ജിനീയറിങ് ബിരുദവും ലെഫ്റ്റനന്റ് റാങ്കില്‍ പെര്‍മനന്റ് കമ്മിഷനും നല്‍കും. നവംബര്‍ 27 അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനതീയതി.

ഓണ്‍ലൈന്‍ അപേക്ഷകള്‍ വെബ്‌സൈറ്റ്: www.joinindianarmy.nic.in