സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സംവിധാനം ആദ്യമായി നായകനാവുന്ന ‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്ന ചിത്രത്തിലെ പാട്ടുകള്‍ പുറത്തിറങ്ങി. ഒറ്റ ദിവസം കൊണ്ട് രണ്ട് ലക്ഷത്തോളം പേരാണ് ഒഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ നിന്ന് പാട്ട് കേട്ടത്. റഫീക്ക് അഹമ്മദ് വരികളെഴുതി വിദ്യാസാഗര്‍ ഈണമിട്ട മൂന്നു പാട്ടുകള്‍ അടങ്ങിയ ഓഡിയോ ജൂക്ക് ബോക്‌സ് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തു. 24 മണിക്കൂറിനുള്ളില്‍ എട്ടായിരത്തിലധികം പേരാണ് ഇത് ലൈക്ക് ചെയ്തത്.

‘നോക്കി നോക്കി നോക്കി നിന്നു, കാത്തു കാത്തു നിന്നു….’, ‘പൂങ്കാറ്റേ പൂങ്കാറ്റേ… മലര്‍വാകപ്പൂ വേണ്ടേ…’, ‘നീലാകാശം… നീറണിഞ്ഞ മിഴിയെന്നു തോന്നിയഴകേ…’ എന്നു തുടങ്ങുന്ന മൂന്ന് പാട്ടുകളാണ് പുറത്തുവിട്ടിരിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ നിന്നു പ്രതീക്ഷിക്കപ്പെടുന്ന മെലഡി രൂപത്തിലുള്ളവയാണ് മൂന്നും. ഇതില്‍ നജീം അര്‍ഷാദും സുജാത മോഹനും ചേര്‍ന്നു പാടിയ ‘നീലാകാശം…’ എന്ന ഗാനം ഇതിനകം തന്നെ ആയിരക്കണക്കിനാളുകളുടെ ഹൃദയം കവര്‍ന്നു.

പാട്ടുകള്‍ കേള്‍ക്കാം:

മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 55-ാമത്തെ ചിത്രമാണ് ‘ജോമോന്റെ സുവിശേഷങ്ങള്‍’. ‘പ്രേമം’ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച അനുപമ പരമേശ്വരനാണ് ഈ ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മുകേഷ്, ഐശ്വര്യ രാജേഷ്, ജേക്കബ് ഗ്രിഗറി, ഇന്നെന്റ്, മുത്തുമണി തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. ഫുള്‍മൂണ്‍ സിനിമ ആണ് നിര്‍മാതാക്കള്‍.

 

https://www.youtube.com/watch?v=zUtQNkXPmvg