സ്പാനിഷ് ലീഗില്‍ ഐബറിനെതിരെ ബാഴ്‌സയ്ക്ക് എതിരില്ലാത്ത രണ്ടു ഗോളുകളുടെ ജയം. 16ാം മിനുട്ടില്‍ ലൂയിസ് സുവാരസും 88ാം മിനുട്ടില്‍ ജോര്‍ഡി ആല്‍ബയുമാണ് ഗോളുകള്‍ നേടിയത്.

പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്‌സ ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോയെ പത്ത് പോയന്റിന് പിന്നിലാക്കി. എന്നാല്‍ നാളെ ബില്‍ബാവോയെ പരാജയപ്പെടുത്തിയാല്‍ അത്‌ലറ്റികോയ്ക്ക് പോയന്റ് വ്യത്യാസം ഏഴായി കുറയ്ക്കാന്‍ സാധിക്കും.

 

ഗെറ്റാഫെയോടും എസ്പാന്യോളിനോടും തുടര്‍ച്ചയായി സമനില വഴങ്ങിയ ബാഴ്‌സയെ സംബന്ധിച്ചെടുത്തോളം ഇന്നത്തെ ജയം ഇരുപതാം തിയ്യതി ചെല്‍സിയുമായി നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് ആത്മവിശ്വാസം പകരുന്നതാണ്.