കൊച്ചി: കേരള കോണ്‍ഗ്രസിലെ ചിഹ്നത്തര്‍ക്കത്തില്‍ രണ്ടില ചിഹ്്‌നത്തിന് അവകാശം ജോസിനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് തീരുമാനം. അതേസമയം, ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പിജെ ജോസഫ് പറഞ്ഞു.

3 കമ്മീഷന്‍ അംഗങ്ങളില്‍ ഒരാള്‍ ജോസ് കെ മാണി വിഭാഗത്തിന് ചിഹ്നം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. രണ്ടുപേരുടെ പിന്തുണയോടെയാണ് ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നല്‍കാന്‍ തീരുമാനിച്ചത്.

കെഎം മാണിയുടെ മരണത്തിന് പിന്നാലെയാണ് ചിഹ്നം സംബന്ധിച്ച തര്‍ക്കം കേരളാ കോണ്‍ഗ്രസില്‍ രൂക്ഷമായത്. പാലാ ഉപതെരഞ്ഞടുപ്പില്‍ രണ്ടില ചിഹ്നം ഇല്ലാതെയാണ് ജോസ് കെ മാണി വിഭാഗം മത്സരിച്ചത്. മത്സരത്തില്‍ കേരളാ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു.