india

പത്രപ്രവര്‍ത്തകനെ കൊന്നയാള്‍ക്ക് ബി.ജെ.പി ബന്ധം

By Chandrika Web

February 09, 2023

മഹാരാഷ്ട്രയില്‍ റിഫൈനറി പദ്ധതിക്കെതിരെ എഴുതിയതിന് പത്രപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന പ്രതിക്ക് ബി.ജെ.പിയുമായി ബന്ധം. ഇയാളുടെ മോദിയുമായും മറ്റുമൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നു. രത്‌നഗിരിയിലെ രാജപൂരില്‍ തിങ്കളാഴ്ചയാണ് ബൈക്കില്‍ കാറിടിച്ച് പ്രതി മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയത്. വരിഷ എന്ന 42 കാരനാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ മറാത്തി പത്രങ്ങളില്‍ പദ്ധതിക്കെതിരെ സീരിയലുകളിലായി വാര്‍ത്തകള്‍ ചെയ്തതാണ് കാരണം. പൊലീസ് പ്രതി പണ്ടാരിനാഥ് അംബേദ്കറെ അറസ്‌ററ് ചെയ്തു. റിഫൈനറി പദ്ധതിയെ അനുകൂലിച്ച് അംബേദ്കര്‍ രംഗത്തുവന്നിരുന്നു. പരിക്കേറ്റ വരിഷ ആശുപത്രിയിലാണ ്മരിച്ചത്. പിന്നില്‍ വന്‍ ലോബിയുള്ളതായി സംശയിക്കുന്നു.സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രക്ഷോഭവുമായി രംഗത്തുവന്നു. ബി.ജെ.പി നേതാവും മുന്‍മുഖ്യമന്ത്രിയും നിലവില്‍ ആഭ്യന്തരമന്ത്രിയുമായ ദേവേന്ദ്രഫഡ്‌നാവിസുമായുള്ള ചിത്രവും ഇയാളുടേതായുണ്ട്.