Joy Mathew kerala election

More

പാര്‍ട്ടിക്കാരുടെ കാര്യം പാര്‍ട്ടി നോക്കിയാല്‍ ഖജനാവിന് വന്‍ ലാഭമാകും; പരിഹസിച്ച് നടന്‍ ജോയ് മാത്യു

By chandrika

September 06, 2018

കോഴിക്കോട്: പാര്‍ട്ടിക്കാരുടെ കാര്യം പാര്‍ട്ടി നോക്കുമെങ്കില്‍ സംസ്ഥാന ഖജനാവിനുള്ള ലാഭം നോക്കണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോയ്മാത്യു നിലവിലെ രാഷ്ട്രീയ സാഹചര്യത്തിനെതിരെ രംഗത്തുവന്നത്.

ജീവിതം ഒരു കട്ടപ്പൊക എന്ന തലക്കെട്ടിലായിരുന്നു കുറിപ്പ്. ബിഷപ്പിന്റെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യം സഭ നോക്കിക്കൊള്ളുമെന്നാണ് ക്രിസ്ത്യാനികളും പറയുന്നത്. ഇങ്ങനെയായാല്‍ പൊലീസ്, വക്കീല്‍, ജുഡീഷ്യറി…. ഇതിനു പുറമെ കേസുകള്‍ കെട്ടിക്കിടക്കുകയില്ല. ചിലപ്പോള്‍ കമ്മ്യൂണിസം ഇങ്ങനെയൊക്കെയായിരിക്കുമോ സംഭവിക്കുകയെന്ന് അദ്ദേഹം ചോദിക്കുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ജീവിതം ഒരു കട്ടപ്പൊക

ഇതുതന്നെയാണ് ഞങ്ങള്‍ ക്രിസ്ത്യാനികളും പറയുന്നത് ഞങ്ങളുടെ ബിഷപ്പിന്റെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യം ഞങ്ങളുടെ സഭ നോക്കിക്കൊള്ളും . ഇനി മറ്റു മതസ്തരുടെ കാര്യം അവരുടെ ആള്‍ക്കാരും നോക്കിക്കൊള്ളും സമുദായങ്ങളുടെ കാര്യം അതാത് സമുദായങ്ങള്‍ നോക്കിക്കൊള്ളും പാര്‍ട്ടിക്കാരുടെ കാര്യം പാര്‍ട്ടി നോക്കിക്കൊള്ളും ഇതുമൂലം ഖജനാവിനുള്ള ലാഭം നോക്കൂ . പോലീസ് ,വക്കീല്‍ .ജൂഡിഷ്യറി ……… ഇതിനുപുറമെ കേസുകള്‍ കെട്ടിക്കിടക്കുകയുമില്ല ചിലപ്പോ കമ്മ്യൂണിസം ഇങ്ങിനെയൊക്കെയായിരിക്കുമോ സംഭവിക്കുക ? എന്റെ സംശയം അതല്ല , മേല്‍പ്പറഞ്ഞ സംഘസമുദായപാര്‍ട്ടി മത ത്തിലൊന്നും പെടാത്തവരുടെ കാര്യം ? കട്ടപ്പൊക തന്നെ അല്ലെ ?