kerala

അങ്ങേക്ക് കാപ്‌സ്യൂള്‍ രൂപത്തിലൊരു നമസ്‌കാരം; പിണറായിയെ ട്രോളി ജോയ് മാത്യു

By web desk 1

September 10, 2020

 

തൃശൂര്‍: അലന്‍, താഹ വിഷയത്തില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ട്രോളി ജോയ് മാത്യൂ. തന്റെ ഫെയ്‌സ്ബുക് പേജിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. സ്വന്തം പാര്‍ട്ടിയിലെ വഴിതെറ്റിപ്പോയ രണ്ടു കുട്ടികളെ അവരുടെ മാതാപിതാക്കളുടെ സങ്കടം കേട്ടും കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ചും സര്‍വ്വോപരി പ്രതിപക്ഷ നേതാവിന്റെയും മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവിന്റെയും ഇടപെടലുകള്‍ കണക്കിലെടുത്തും അങ്ങ് കാണിച്ച വിപ്ലവകരമായ കാരുണ്യ പ്രവൃത്തിക്ക് മുന്‍പില്‍ എന്റെ കൂപ്പുകൈ എന്ന് ജോയ് മാത്യൂ കുറിച്ചു.

പി.എസ്.സി വിഷയത്തില്‍ പാര്‍ട്ടിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ ആസൂത്രിതമായി നേരിടണമെന്നും ഫേസ്ബുക് ചര്‍ച്ചകളില്‍ രേഖപ്പെടുത്തേണ്ട കമന്റുകള്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ നല്‍കുമെന്നുമുള്ള സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ ആഹ്വാനം വ്യാപക പരിഹാസത്തിന് വഴിവെച്ചിരുന്നു. ജയരാജന്റെ വാക്കുകളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം: മഹാമനസ്‌കതേ നമിക്കുന്നു നിന്നെ ഞാന്‍ !

സ്വന്തം പാര്‍ട്ടിയിലെ വഴിതെറ്റിപ്പോയ രണ്ടു കുട്ടികളെ അവരുടെ മാതാപിതാക്കളുടെ സങ്കടം കേട്ടും കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ചും സര്‍വ്വോപരി പ്രതിപക്ഷ നേതാവിന്റെയും മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവിന്റെയും ഇടപെടലുകള്‍ കണക്കിലെടുത്തും അങ്ങ് കാണിച്ച വിപ്ലവകരമായ കാരുണ്യ പ്രവൃത്തിക്ക് മുന്‍പില്‍ എന്റെ കൂപ്പുകൈ .കുട്ടികള്‍ക്കെതിരെയുള്ള തെളിവുകള്‍ക്കായി അങ്ങയുടെ പോലീസ് കിണഞ്ഞു പരിശ്രമിക്കേണ്ടെന്ന് പറഞ്ഞു ആ രണ്ടു കുട്ടികളെയും കോടതിയില്‍ നിന്നും വിടുവിച്ചു കൊണ്ടുവന്ന അങ്ങേയ്ക്ക് കാപ്‌സ്യൂള്‍ രൂപത്തില്‍ ഒരു നമസ്‌കാരം കൂടി.

https://www.facebook.com/JoyMathew4u/posts/1659111527581680