film

ജെഎസ്‌കെ വിവാദം: കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക

By webdesk17

June 27, 2025

ജെ.എസ്.കെ സിനിമാ വിവാദത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക. സെന്‍സര്‍ ബോര്‍ഡ് ഗൈഡ്ലൈനില്‍ പുനരാലോചനവേണമെന്നും തിങ്കളാഴ്ച സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ റീജിയണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു. അമ്മയും നിര്‍മാതാക്കളുടെ സംഘടനയും ഉള്‍പ്പെടെ എല്ലാവരും പ്രതിഷേധത്തില്‍ പങ്കെടുക്കാനാണ് തീരുമാനം.

ഈ വഷയം അഡ്രസ് ചെയ്യാതെ ഇരുന്നാല്‍ ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ വര്‍ധിക്കുമെന്നും സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്നതാണ് ഇതിലെ ഏറ്റവും പ്രധാനമായ വിഷയമെന്നും ഫെക്ര പറഞ്ഞു. സിനിമയെ മാത്രം ബാധിക്കുന്നതാണെന്ന് നമ്മള്‍ കരുതേണ്ടതില്ലെന്നും സംഘടന വ്യക്തമാക്കി.

ഒരു സമ്മര്‍ദത്തിന്റെ ഭാഗമായി വഴങ്ങിക്കൊടുക്കലിന് വഴി ഒരുക്കുകയാണെങ്കില്‍ നാളെ ഇതിനേക്കാള്‍ ഭീകരമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു. നിയമം അനുവധിക്കുന്ന സ്വതന്ത്രം എല്ലാ സര്‍ഗാത്മകത പ്രവര്‍ത്തികള്‍ക്കും ലഭ്യമാകുന്ന ഒരു അന്തരീക്ഷത്തിലേക്ക് വളരെ വ്യക്തമായ ഒരു തീരുമാനം കോടതിയില്‍ നിന്നും ലഭിക്കുമെന്ന് നമ്മള്‍ ആഗ്രഹിക്കുകയാണെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. കോടതിയില്‍ നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും ഫെഫ്ക പറഞ്ഞു.