kerala

വിധിയില്‍ സന്തോഷം; ദിലീപ് തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ല,നടിക്കൊപ്പമല്ല എന്ന നിലപാടില്ല -ലക്ഷ്മിപ്രിയ

By webdesk18

December 08, 2025

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി നടിയും അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയ. വിധി സന്തോഷം തരുന്നതാണെന്നും ദിലീപ് തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.  നടിക്കൊപ്പമല്ല എന്ന നിലപാടില്ല. രണ്ട് പേരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് ലക്ഷ്മിപ്രിയ കൂട്ടി ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ കുറ്റം തെളിയിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് പറഞ്ഞ് നടി രഞ്ജിനിയും രംഗത്തു വന്നിരുന്നു.  തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നും രഞ്ജിനി ആരോപിച്ചു.

ഇതിനിടെ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് റിമ കല്ലിങ്കലും രമ്യമ്പിശനും രംഗത്തെത്തി. അവള്‍ക്കൊപ്പം എന്നായിരുന്നു രമ്യ നന്പീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.  ദിലീപിനെ വെറുതേവിട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് നാദിര്‍ഷയും രംഗത്തെത്തി. സത്യമേവ ജയതേയെന്നാണ് നാദിര്‍ഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.