News
ഇക്വഡോര്‍ എംബസിയിലെ കുടുസ്സുമുറിയില്‍നിന്ന് അസാന്‍ജ് യു.എസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു

ന്യൂയോര്‍ക്ക്: ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയവെ വിക്കിലീക്സ് സ്ഥാപകന്‍ ജുലിയന്‍ അസാന്‍ജ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ലൈംഗിക പീഡന കേസില്‍ സ്വീഡന് കൈമാറുന്നത് ഒഴിവാക്കാന്‍ 2012 ജൂലൈയിലാണ് അസാന്‍ജ് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഏഴ് വര്‍ഷത്തോളം എംബസിയില്‍ രഹസ്യജീവിതം നയിച്ച അസാജിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ലണ്ടനിലെ നൈറ്റ്സ്ബ്രിജിലെ അപാര്ട്മെന്റില് പ്രവര്‍ത്തിച്ചിരുന്ന എംബസിയില്‍ ഇരുന്ന് അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കുകയായിരുന്നു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റഷ്യന്‍ ഹാക്കര്‍മാര്‍ തട്ടിയെടുത്ത രേഖകള്‍ എംബസിയിലുള്ള അസാന്‍ജിന്റെ വിലാസത്തിലാണ് എത്തിയിരുന്നത്. എംബസിയില്‍ തന്റെതായ ഒരു കമാന്‍ഡ് സെന്റര്‍ അദ്ദേഹം രൂപപ്പെടുത്തി.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് എഫ്.ബി.ഐ സ്പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലും ഇതേക്കുറിച്ച് പറയുന്നുണ്ട്. റഷ്യക്കാരായ പലരും അസാജന്‍ിനെ കാണാന്‍ എംബസിയില്‍ എത്തിയിരുന്നു. ഏറ്റവും പുതിയ കമ്പ്യൂട്ടര്‍ സംവിധാനങ്ങളോടെയാണ് അദ്ദേഹം എംബസിയില്‍ ഇരുന്നിരുന്നത്. ഹൈസ്പീഡ് ഇന്റര്‍നെറ്റ്, ലോകത്തിന്റെ ഏത് കോണുമായും ബന്ധപ്പെടാന്‍ ശേഷിയുള്ള ഫോണ്‍ സൗകര്യം, എപ്പോല്‍ വേണമെങ്കിലും അതിഥികളെ സ്വീകരിക്കാനുള്ള അധികാരം വിപുലമായ സംവിധാനങ്ങളാണ് അദ്ദേഹം എംബസിയില്‍ ആസ്വദിച്ചിരുന്നത്. എംബസിയിലെ നിരീക്ഷണ ക്യാമറയില്‍നിന്ന് രക്ഷപ്പെടാന്‍ മിക്കപ്പോഴും അതിഥികളെ അസാന്‍ജ് കണ്ടിരുന്നത് വനിതകള്‍ക്കുള്ള ശുചിമുറിയില്‍ വെച്ചായിരുന്നുവെന്നും യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംബസി അധികൃതര്‍ക്ക് പക്ഷെ, ഇതേക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല.
അസാന്‍ജിനെ നിരീക്ഷിക്കാന്‍ ഇക്വഡോര്‍ മൂന്ന് സുരക്ഷാ ഏജന്‍സികളെ മാറി മാറി നിയോഗിച്ചിരുന്നു. അസാന്‍ജും എംബസി കാവല്‍ക്കാരും ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടിലുണ്ട്. ഇക്വഡോറിലെ മുന്‍ വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സൂക്ഷിച്ചിരുന്ന വ്യക്തിബന്ധം മുതലെടുത്താണ് എംബസിയില്‍ സ്വതന്ത്ര ജീവിതം നയിച്ചതെന്നും സി.എന്‍.എന്‍ പറയുന്നു. റഷ്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുണ്ടായിരുന്ന ഒരു ടിവി ചാനലിലൂടെയാണ് 2012ല്‍ എംബസിയില്‍ അഭയം തേടുന്ന വിവരം അസാന്‍ജ് പ്രഖ്യാപിച്ചിരുന്നത്.
kerala
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
കഴിഞ്ഞ വെള്ളിയാഴ്ച ബെയ്ലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു

വഞ്ചിയൂര്‍ കോടതിലില്‍ യുവ അഭിഭാഷകയെ മര്‍ദിച്ച കോസിലെ പ്രതി ബെയ്ലിന് ദാസിന് ജാമ്യം. ബെയ്ലിന് ഉപാധികളോടെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം ജാമ്യാപേക്ഷയിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ഭാഗം പൂര്‍ത്തിയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ബെയ്ലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ പ്രതി പൂജപ്പുര ജയിലിലാണ്. കോടതിയുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്നാണ് പരാതിക്കാരിയായ ശ്യാമിലി പറഞ്ഞിരുന്നു.
india
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന് ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയടക്കം മൂന്ന് പേരെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യയില്‍ പ്രഖ്യാപിച്ച ബ്ലാക്കൗട്ട് സമയത്തും ഇവര്‍ പാകിസ്താന് ഏജന്‍സികളുമായി സജീവ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഹരിയാന പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, നൗമാന്‍ ഇലാഹി (ഉത്തര്‍പ്രദേശ്), ദേവേന്ദ്ര സിംഗ് ധില്ലോണ്‍ (കൈത്താല്‍), മല്‍ഹോത്ര (ഹിസാര്‍) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ പാകിസ്താന് ഏജന്‍സികള്‍ക്ക് സുപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ആരോപണം.
പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളെയും യൂട്യൂബറുകളെയും ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന സൂചനയും ഇതോടെ പുറത്തുവരികയായിരുന്നു. ഹരിയാനയില്‍ നിന്ന് പിടിയിലായ അര്‍മ്മാന്‍ എന്നയാള്‍ ഇന്ത്യയിലെ മൊബൈല്‍ സിം കാര്‍ഡുകള്‍ പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തിരുന്നതായും, ഡിഫന്‍സ് എക്സ്പോയില്‍ പങ്കെടുക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന് ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
kerala
കോഴിക്കോട് തീപിടിത്തം; ടെക്സ്റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളും മഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും പൂര്‍ണമായും കത്തി; കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോറ്റുകള്‍ എത്തിച്ചിരുന്നു. ഇതെല്ലാം കത്തിനശിച്ചതായാണ് വിവരം

കോഴിക്കോട് പുതിയ ബസ്റ്റാന്റിലുണ്ടായ തീപിടിത്തത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. ടെക്സ്റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളും തൊട്ടുടത്തുണ്ടായിരുന്ന മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോറ്റുകള്‍ എത്തിച്ചിരുന്നു. ഇതെല്ലാം കത്തിനശിച്ചതായാണ് വിവരം.
ജില്ലാ ഫയര്‍ ഫോഴ്സ് മേധാവിയുടെ നേതൃത്വത്തില്‍ തീ പിടിത്തമുണ്ടായ കെട്ടിടത്തില്‍ പരിശോധന നടത്തും. തീ പിടിത്തതിന്റെ കാരണം ഉള്‍പ്പെടെ പരിശോധിക്കും. തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ചും കെട്ടിടത്തിലെ കൂട്ടിചേര്‍ക്കല്‍ അനുമതിയോടെയാണൊ എന്നും പരിശോധിക്കുമെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്ത് കൊണ്ടുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് ചേരും. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും മേയര്‍ പറഞ്ഞു.
രക്ഷാ പ്രവര്‍ത്തനം വൈകിച്ചത് അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം പതിനൊന്ന് മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിച്ചിരുന്ന ഫയര്‍ സ്റ്റേഷന് അടച്ചുപൂട്ടിയതാണ് പുതിയ ബസ്റ്റാന്റിലെ അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.
-
news3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍
-
india2 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
kerala3 days ago
നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവം; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
-
india3 days ago
ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി
-
kerala3 days ago
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി
-
kerala3 days ago
മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം; കെയുഡബ്ല്യുജെ
-
india2 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും