crime

വയനാട് പള്ളിക്ക് നേരെ കല്ലേറ്

By webdesk14

May 24, 2023

വയനാട്: വയനാട് കൊഴുവണ ജുമാമസ്ജിദിന് നേരെ കല്ലേറ്. കഴിഞ്ഞ ദിവസം രാത്രിയാണ് ചില സാമൂഹ്യവിരുദ്ധര്‍ പള്ളിക്ക് നേരെ കല്ലേറ് നടത്തിയത്. സ്ഥലത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പള്ളി ഭാരവാഹികള്‍ അറിയിച്ചു.

സംഭവത്തില്‍ മഹല്ല് കമ്മിറ്റി നൂല്‍പ്പുഴ പൊലീസില്‍ പരാതി നല്‍കിട്ടുണ്ട്. കല്ലെറിഞ്ഞതിന് പുറമെ പള്ളിക്ക് പുറത്ത് വച്ചിട്ടുള്ള ചെടികളും വെട്ടിനശിപ്പിച്ചിട്ടുണ്ട്.