india

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് വെറും 5 ദിവസം; ആന്തമാന്‍ നിക്കോബാറിലെ വീര്‍ സവര്‍ക്കര്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂര പൊട്ടിവീണു

By webdesk11

July 24, 2023

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് വെറും 5 ദിവസം മാത്രമായ ആന്‍ഡമാന്‍ നിക്കോബാറിലെ വീര്‍ സവര്‍ക്കര്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. കനത്ത കാറ്റിലും മഴയിലുമാണ് ഫാള്‍സ് റൂഫിംഗ് തകര്‍ന്നുവീണത്.

പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചുദിവസം മുമ്പാണ് ചെയ്തത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴി വച്ചിട്ടുണ്ട്.എന്നാല്‍ ഫാള്‍സ് റൂഫിങ് തകര്‍ന്നതല്ല അഴിച്ചിട്ടതാണെന്ന വിശദീകരണമാണ് ഇപ്പോള്‍ എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്നത്.