Connect with us

kerala

കൊടകര കുഴല്‍പ്പണ കേസില്‍ നിരപരാധിയാണെന്ന കെ. സുരേന്ദ്രന്റെ വാദം തെറ്റ്: വി ഡി സതീശന്‍

41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംസ്ഥാനത്തേക്ക് കൊണ്ടുവന്നു എന്നും കള്ളപ്പണം കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചത് കെ. സുരേന്ദ്രന്‍ ആണെന്നും കേരള പോലീസിന്റെ ആദ്യ അന്വേഷണത്തില്‍ തന്നെ വ്യക്തമായതാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

കൊടകര കുഴല്‍പ്പണ കേസില്‍ നിരപരാധിയാണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വാദം പൂര്‍ണ്ണമായും തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംസ്ഥാനത്തേക്ക് കൊണ്ടുവന്നു എന്നും കള്ളപ്പണം കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചത് കെ. സുരേന്ദ്രന്‍ ആണെന്നും കേരള പോലീസിന്റെ ആദ്യ അന്വേഷണത്തില്‍ തന്നെ വ്യക്തമായതാണെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്നിട്ടും കള്ളപ്പണ ഇടപാടില്‍ കേസെടുക്കാന്‍ ഇ ഡി തയ്യാറായില്ല എന്നത് വിസ്മയിപ്പിക്കുന്നെന്നും എത് ആരോപണം വന്നാലും അതിന് പിന്നാലെ പായുന്ന ഇ ഡി കൊടകര കുഴല്‍പ്പണ കേസില്‍ പൂര്‍ണ്ണ നിശബ്ദത പാലിച്ചെന്നും സതീശന്‍ വിമര്‍ശിച്ചു. അന്വേഷണത്തിനായി സമ്മര്‍ദ്ധം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് മുന്‍പ് തന്നെ 41 കോടി 40 ലക്ഷം രൂപയുടെ കളളപ്പണ ഇടപാടിനെ കുറിച്ച് പോലീസിന് അറിയാമായിരുന്നെന്നും സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെയും ഗൂഢാലോചനയുടേയും ഭാഗമായി അന്വേഷണം പ്രഹസനമായെന്നും വി ഡി സതീശന്‍ പറഞ്ഞു. പരസ്പര സഹായ സഹകരണ സംഘമായി സി.പിഎമ്മും ബി.ജെ.പി യും പ്രവര്‍ത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയന് കേരള ബി.ജെ.പി യില്‍ എത്രമാത്രം സ്വാധീനമുണ്ട് എന്നതിന്റെ തെളിവാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ ഇന്നത്തെ ആരോപണങ്ങളെന്നും സതീശന്‍ പറഞ്ഞു.

ശോഭ സുരേന്ദ്രന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവരില്‍ പ്രധാനി പിണറായി വിജയന്‍ ആണ് എന്നാണ് അവരുടെ ആരോപണം. കേരളത്തിലെ ബിജെപി നേതൃത്വം പിണറായി വിജയനുമായി ചേര്‍ന്ന് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന പരോക്ഷ ആരോപണമാണ് ശോഭ സുരേന്ദ്രന്‍ ഉന്നയിക്കുന്നത്. സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ട് എവിടെ എത്തി നില്‍ക്കുന്നു എന്നതിന് തെളിവാണ് ശോഭ സുരേന്ദ്രന്റെ വാക്കുകളെന്നും ഇത്രയും ദുഷിച്ച രാഷ്ട്രീയ ബന്ധത്തിന് ഉപതിരഞ്ഞെടുപ്പുകളില്‍ ജനം മറുപടി നല്‍കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

വേലൂര്‍ സ്വദേശി നീലങ്കാവില്‍ വീട്ടിലെ ജോയല്‍ ജസ്റ്റിനാണ് മരിച്ചത്

Published

on

തൃശൂര്‍: കുന്നംകുളം ചൂണ്ടലില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വേലൂര്‍ സ്വദേശി നീലങ്കാവില്‍ വീട്ടിലെ ജോയല്‍ ജസ്റ്റിനാണ് മരിച്ചത്. കോളേജിലേക്ക് പരീക്ഷയ്ക്ക് പോകുന്നതിനിടെ ചൂണ്ടല്‍ പാറ അമ്പലത്തിന് സമീപത്ത് വെച്ച് ജസ്റ്റിന്‍ സഞ്ചരിച്ച ബൈക്കും എതിര്‍ ദിശയില്‍ വരികയായിരുന്ന ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

തലക്ക് ഗുരുതരമായി പരിക്കേറ്റ ജോയല്‍ ജസ്റ്റിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഡോണ്‍ ബോസ്‌കോ കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥിയാണ് ജസ്റ്റിന്‍.

Continue Reading

kerala

അനധികൃത രൂപമാറ്റം നടത്തിയ ബസ്സുകള്‍ക്കെതിരെ കൂട്ട നടപടി; 2. 46 ലക്ഷം രൂപ പിഴ ചുമത്തി

ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാനൊരുങ്ങി ഹൈക്കോടതി.

Published

on

സംസ്ഥാനത്ത് ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ കൂട്ട നടപടിയെടുത്ത് എംവിഡി. എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 36 ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങള്‍ പിടികൂടി. സ്പീഡ് ഗവര്‍ണര്‍ കട്ട് ചെയ്തു. എയര്‍ഹോണ്‍, ഡാന്‍സ് ഫ്‌ലോര്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. രൂപമാറ്റം വരുത്തിയ ബസ്സുകള്‍ക്ക് 2. 46 ലക്ഷം രൂപ പിഴ ചുമത്തി.

ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാനൊരുങ്ങി ഹൈക്കോടതി. നിരത്തുകളില്‍ പരിശോധന ശക്തമാക്കാനും അനധികൃത രൂപമാറ്റങ്ങളില്‍ പരമാവധി ഉയര്‍ന്ന പിഴ തന്നെ ഈടാക്കണമെന്ന് എംവിഡിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

അപകടമുണ്ടാക്കുന്ന ബസുകള്‍ക്ക് മാത്രം ഉയര്‍ന്ന പിഴ ഈടാക്കിയാല്‍ പോരെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമലംഘനം നടത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും പരമാവധി ഉയര്‍ന്ന പിഴ ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Continue Reading

kerala

തിരുവല്ല മുത്തൂരില്‍ മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 16 യാത്രക്കാര്‍ക്ക് പരിക്ക്

മുത്തൂര്‍ എസ്.എന്‍.ഡി.പി ശ്രീ സരസ്വതി ക്ഷേത്രത്തിന് സമീപം ഇന്ന് വൈകീട്ടാണ് അപകടം നടന്നത്

Published

on

പത്തനംത്തിട്ട തിരുവല്ല മുത്തൂരില്‍ മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 16 യാത്രക്കാര്‍ക്ക് പരിക്കേറ്റു.

മുത്തൂര്‍ എസ്.എന്‍.ഡി.പി ശ്രീ സരസ്വതി ക്ഷേത്രത്തിന് സമീപം ഇന്ന് വൈകീട്ടാണ് അപകടം നടന്നത്. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസ് കുറുകെ വെട്ടിച്ച ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടതിന് തുടര്‍ന്ന് പിന്നാലെ എത്തിയ കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് പിന്നില്‍ ഇടിക്കുകയായിരുന്നു. തൊട്ടു പിന്നാലെ എത്തിയ സൂപ്പര്‍ഫാസ്റ്റ് ബസ് കൊല്ലത്തേക്ക് പോയിരുന്ന ബസ്സിന് പിന്നിലും ഇടിച്ചു. അപകടത്തില്‍പ്പെട്ടവരെ രണ്ട് ആംബുലന്‍സുകളിലായി തിരുവല്ല ടി.എം.എം ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending