kerala

കെ കെ ശൈലജയെ പോളിറ്റ് ബ്യൂറോയില്‍ പരിഗണിച്ചില്ല

By webdesk13

April 06, 2025

17 അംഗ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കം 7 പേര്‍ പ്രായപരിധിയില്‍ ഒഴിവാക്കുന്ന സാഹചര്യത്തില്‍ കെ.കെ ശൈലജ തല്‍സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷ അണഞ്ഞു. കേരളത്തില്‍ നിന്ന് പുതുതായി ആരും പിബിയില്‍ ഉണ്ടായേക്കില്ല. പി ബിയിലേക്ക് കെ കെ ശൈലജയെ പരിഗണിച്ചില്ല.

പകരം പി ബിയിലെ വനിതാ ക്വാട്ടയില്‍ എഐഡിഡബ്ബ്യൂഎ ജനറല്‍ സെക്രട്ടറിയായ മറിയം ധാവ്‌ളയും തമിഴ്‌നാട്ടില്‍ നിന്നുള്ള യു. വാസുകിയുമായിരിക്കും പരിഗണിക്കപ്പെടുന്നത്. പ്രായപരിധിയില്‍ നിന്ന് ഒഴിവായാലും എഐഡിഡബ്ബ്യൂഎ അഖിലേന്ത്യാ അധ്യക്ഷയായതിനാല്‍ പി കെ ശ്രീമതിയെ കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവാക്കിയേക്കും.

പിബിയില്‍ നിലവിലുള്ള നേതാക്കളായ പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, എ വിജയരാഘവന്‍, എം എ ബേബി എന്നിവര്‍ തുടരും. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു എം വി ഗോവിന്ദനെ പിബിയില്‍ ഉള്‍പ്പെടുത്തിയത്.