local

കെ.മുഹമ്മദുണ്ണി ഹാജി പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃക: അഷ്‌റഫ് മടാന്‍

By webdesk18

January 25, 2025

കൊണ്ടോട്ടി : മുന്‍ എം.എല്‍എയും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന കെ.മുഹമ്മദുണ്ണി ഹാജി പൊതു പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും മാതൃക ആയിരുന്നു എന്ന് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ അഷ്‌റഫ് മടാന്‍ പ്രസ്താവിച്ചു.

തുറക്കല്‍ നാലാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കെ.മുഹമ്മദുണ്ണി ഹാജി, തുറക്കല്‍ മുസ്ലിം ലീഗ് കാരണവരും ദീര്‍ഘകാലം വാര്‍ഡ് ലീഗ് പ്രസിഡന്റ് , കൊണ്ടോട്ടി ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന വി.അബദുള്ള കുട്ടി എന്നിവരുടെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കയാരുന്നു അദ്ദേഹം എം ഉമ്മര്‍കോയ അധ്യക്ഷത വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ കോട്ടയില്‍ വീരാന്‍ കുട്ടി,യു.കെ മമ്മദിശ , ടി.പി അസ്ലം,ഇ.ടി. യൂസുഫ് കമാല്‍ , കാഞ്ഞിരക്കുന്നന്‍ നാസര്‍, ഡോ. പി.കെ അബൂബക്കര്‍, പി പി.എ ഖയ്യും, പി. മുസ,കെ.പി.പ്രകാശന്‍, സി.എ ഗഫൂര്‍ മാസ്റ്റര്‍, ഇ.ടിഎം ബഷീര്‍, വി ഖാലിദ്, അമ്പാട്ട് കുഞ്ഞാലന്‍ കുട്ടി,പള്ളത്തില്‍ അസ്ലം, ഇ ,ടി കുഞ്ഞു മുഹമ്മദ്, ഏക്കാട്ടില്‍ സലാം, ജാഫര്‍ സാദിഖ്,കെ.സലിം പ്രസംഗിച്ചു.