കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി. യതീഷ് ചന്ദ്രയെ മുഖ്യമന്ത്രി കയറൂരി വിട്ടിരിക്കുകയാണെന്ന് മുരളീധരന്‍ പറഞ്ഞു. കണ്ണൂരില്‍ സിപിഎമ്മിനെക്കാള്‍ വലിയ ശല്യമായി യതീഷ് ചന്ദ്ര മാറിയെന്നും മുരളീധരന്‍ ആരോപിച്ചു.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ വാമനപുരം എംഎല്‍എയും സിപിഎം നേതാവുമായ ഡി.കെ മുരളിയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമും തമ്മിലുള്ള തര്‍ക്കങ്ങളാണെന്നും മുരളീധരന്‍ ആരോപിച്ചു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകങ്ങളും കണ്ണൂര്‍ പൊന്നിയത്തെ ബോംബ് സ്‌ഫോടനവും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളും സിബിഐ അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.