Culture

രാഷ്ട്രപതി ഭരണം; ആദ്യം എതിര്‍ക്കുക യു.ഡി.എഫ് എന്ന് കെ.മുരളീധരന്‍

By chandrika

August 07, 2017

തിരുവനന്തപുരം: ഒരു പണിയുമില്ലാതിരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് കേരളത്തില്‍ വന്നു നിരങ്ങാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അവസരമുണ്ടാക്കിയതായി കെ.മുരളീധരന്‍ എംഎല്‍എ. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ട് സംസാരിക്കവെയാണ് മുരളീധരന്‍ പിണറായി സര്‍ക്കാറിനെതിരെ കടുത്ത വിമശനം ഉയര്‍ത്തിയത്.

മെഡിക്കല്‍ കോഴ ആരോപണം ഉയര്‍ന്നതോടെ ബിജെപി പ്രതിരോധത്തിലാതായും എന്നാല്‍ അതിനെ മറികടക്കാനായി സംസ്ഥാനത്ത് പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭങ്ങള്‍ നടത്തുകയാണ് അവരെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്താല്‍ ആദ്യം എതിര്‍ക്കുക യു.ഡി.എഫ് ആയിരിക്കുമെന്നും കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു.