kerala

പൊതുരംഗം വിടുമെന്ന് കെ.മുരളീധരന്‍

By webdesk11

August 23, 2023

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം താനും ചിലത് പറയുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ലോകസഭാ കാലാവധി കഴിഞ്ഞാല്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

കെ കരുണാകരന്‍ സ്മാരകത്തിന്റെ പണി ഇതുവരെ തിരുവനന്തപുരത്ത് ആരംഭിച്ചിട്ടില്ല. ലോക്‌സഭ കാലാവധി കഴിഞ്ഞതിനുശേഷം അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം അതുവരെ പൊതുരംഗത്ത് മാറണം എന്നൊക്കെ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.