kerala

അരി ചാമ്പാന്‍ അരിക്കൊമ്പന്‍, കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍ -കെ. സുധാകരന്‍

By webdesk11

May 20, 2023

പിണറായി സര്‍ക്കാര്‍ കമ്മീഷന്‍ സര്‍ക്കാരാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. അരിക്കൊമ്പന്‍ അരിയും ചക്കക്കൊമ്പന്‍ ചക്കയും ചാമ്പുമ്പോള്‍ പിണറായി വിജയന്‍ കേരളത്തെ തന്നെ ചാമ്പുകയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ അഴിമതി ഭരണത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സെക്രട്ടേറിയേറ്റ് വളഞ്ഞ് യു.ഡി.എഫ് സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ പൊലീസ് നിഷ്‌ക്രിയമാണ്. ഡോ. വന്ദന കൊലക്കേസും താനൂര്‍ ബോട്ട് അപകടവും ഇതിന് തെളിവാണ്. ഡോ. വന്ദനയുടെ കൊലപാതകത്തിന് കാരണം പൊലീസ് വീഴ്ച്ചയാണ്. ഇതുപോലെ പൊലീസ് നിഷ്‌ക്രിയമായ കാലം വേറെയില്ല. താനൂരില്‍ നടന്നതും സര്‍ക്കാര്‍ വീഴ്ച്ചയാണ്. ബോട്ട് അപകടത്തിന് ഉത്തരവാദി സര്‍ക്കാര്‍ തന്നെയാണെന്നും കെ സുധാകരന്‍ ആരോപിച്ചു.