kerala

തന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് കെ.സുധാകരന്‍

By webdesk11

June 26, 2023

തന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള അന്വേഷണവും കേരള പൊലീസ് ആരംഭിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കോഴിക്കോട് യൂണിറ്റാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഹൈക്കമാന്റുമായുള്ള ചര്‍ച്ചയ്ക്ക് ഡല്‍ഹിക്ക് എത്തിയ സുധാകരന്‍ തന്നെയാണ് വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് വിശദീകരിച്ചത്.

സ്‌കൂള്‍ അധ്യാപികയായിരുന്ന സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങള്‍ തേടി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. 2001 മുതലുള്ള ശമ്പളത്തിന്റെയും മറ്റു ആനുകൂല്യങ്ങളുടെയും വിവരം നല്‍കണമെന്നാണ് വിജിലന്‍സിന്റെ ആവശ്യം. കണ്ണൂര്‍ കാടാച്ചിറ ഹൈസ്‌കൂള്‍ അധ്യാപികയായിരുന്നു സ്മിതാ സുധാകരന്‍. കള്ളപ്പണം ഉണ്ടെങ്കില്‍ കണ്ടെത്തട്ടെ എന്നും സുധാകരന്‍ വെല്ലുവിളിച്ചു.

തനിക്കെതിരെ പല ഏജന്‍സികളും അന്വേഷണം നടത്തുന്നത് എന്തുകൊണ്ടന്ന് മറ്റുള്ളവര്‍ ആലോചിച്ചാല്‍ മതിയെന്ന് സുധാകരന്‍ പറഞ്ഞു.