kerala

പി എൻ ഷാജിയുടേത് കൊലപാതകം, ഉത്തരവാദി എസ്എഫ്ഐയെന്ന് കെ സുധാകരൻ

By webdesk14

March 14, 2024

വിധികര്‍ത്താവ് പി എന്‍ ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്‌ഐയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഫലം അട്ടിമറിക്കാന്‍ എസ്എഫ്‌ഐ നിര്‍ണായക ഇടപെടല്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്‌ഐ സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതാണ് ശത്രുതയ്ക്ക് കാരണം. അപമാനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്തത്. പി എന്‍ ഷാജിയുടേത് കൊലപാതകമാണ്. വിശദമായ അന്വേഷണം വേണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.