കാഞ്ഞങ്ങാട്: കെ.എം ഷാജിയുടെ ഫോട്ടോ പതിച്ച് ഇറക്കിയ ലഘുലേഖക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് സി.പി.എം ആണോയെന്ന് സംശയമുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ട് കെ.സുധാകരന്‍. കാഞ്ഞങ്ങാട് പെരിയയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം ഷാജിയെ പോലുള്ള ഒരു നേതാവിനെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നതില്‍ സങ്കടമുണ്ട്. വര്‍ഗീയവാദികളോട് സന്ധിയില്ലാ സമരം നടത്തുന്ന നേതാവാണ് ഷാജി. തെരഞ്ഞെടുപ്പ് കാലത്തും അതിന് മുമ്പും പിമ്പും ഷാജിയുടെ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ വാക്കുകളും പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. ഹൈക്കോടതിയുടെ ഉത്തരവ് അവസാനവാക്കല്ലെന്നും സുധാകരന്‍ പറഞ്ഞു.