crime

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രൻ ഒന്നാം പ്രതിയായ കേസിൽ കുറ്റപത്രം സമർപ്പിച്ചു

By webdesk14

January 11, 2023

കാസർകോട്: മഞ്ചേശ്വരം തിര ഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഒന്നാം പ്രതിയായ കേസിൽ കാസർകോട് ജില്ലാ കോടതി യിലാണ് കുറ്റപത്രം നൽകിയത്. കേസിൽ സുരേ ന്ദ്രൻ ഉൾപ്പെടെ അഞ്ച് പ്രതിക ളാണുള്ളത്. സുരേന്ദ്രനെതിരേ ജാമ്യമില്ലാ വകുപ്പടക്കം ഉൾപ്പെ ടുത്തിയിരുന്നു. സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞെ ടുപ്പ് ഓഫീസറും ബിജെപി മുൻ ജില്ലാ പ്രസിഡന്റു മായിരുന്ന അഡ്വ.കെ ബാലകൃഷ്ണ ഷെട്ടി, യുവമോർച്ച നേതാവ് സുനിൽ നായിക്, വൈ സുരേഷ്, മണികണ്ഠറൈ, ലോകേഷ് ലോണ്ട എന്നിവരാണ്മറ്റു പ്രതികൾ.

കേസിൽ സുരേന്ദ്രനെതിരെ ജനാധിപത്യ നിയമത്തിലെ 171 ബി, ഇ,തുടങ്ങിയ വകുപ്പുകളും പട്ടികജാതി – പട്ടികവർഗ വിഭാ ഗക്കാർക്കെതിരായ അതി ക്രമം തടയൽ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിര ഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി. സ്ഥാനാർഥി യായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണി പ്പെടുത്തിയെന്നുമാണ് കേസ്. സുന്ദര തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. തുടർന്ന് അന്ന ത്തെ എൽഡിഎഫ്. സ്ഥാനാർ ഥിയായിരുന്ന വിവി രമേശന്റെ പരാതിയിൽ 2021 ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.