kerala

മൂന്നുമാസം മുഖ്യമന്ത്രിയാവാന്‍ അവസരം തരൂ: കെ സുരേന്ദ്രന്‍

By web desk 1

November 29, 2020

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് ബിജെപിയെ സഹായിക്കാനാണെന്ന ആരോപണത്തില്‍ പ്രതികരിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിജിലന്‍സിലും ബിജെപിക്കാരാണെന്നാണ് പറയുന്നതെങ്കില്‍ പിണറായി രാജിവച്ച് മൂന്ന് മാസത്തേക്ക് ആ കസേര തന്നെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

അഴിമതിയുടെ കാര്യത്തില്‍ തോമസ് ഐസകും മുഖ്യമന്ത്രി പിണറായി വിജയനും മത്സരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തോമസ് ഐസക്കിന്റെ എല്ലാ വകുപ്പുകളിലും അഴിമതിയാണ്. ദേശീയ ഏജന്‍സികളെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമം.

ട്രഷറിയില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ തട്ടിപ്പു കേസിലെ പ്രതികളെ സംരക്ഷിക്കുകയാണ് ഐസക് ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.