kerala

സംസ്ഥാന സര്‍ക്കാറിനെ താഴെയിറക്കാന്‍ മോദിക്ക് 5 മിനിറ്റ് പോലും വേണ്ടെന്ന് കെ സുരേന്ദ്രന്‍

By Test User

December 02, 2022

സംസ്ഥാന സര്‍ക്കാരിനെതിരെ ഭീഷണിയുമായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെ.ടി ജയകൃഷ്ണന്‍ അനുസ്മരണ യോഗത്തിലാണ് ഭീഷണിയുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്.

വേണ്ടിവന്നാല്‍ സര്‍ക്കാരിനെ വലിച്ചു താഴെ ഇടുമെന്ന് അദ്ദേഹം പറഞ്ഞു. മോദിക്ക് സര്‍ക്കാറിനെ താഴെ ഇറക്കാന്‍ 5 മിനിറ്റ് പോലും സമയം വേണ്ടെന്നും ബിജെപി അയച്ച ഗവര്‍ണര്‍ ആണ് ആരിഫ് മുഹമ്മദ് ഖാന്‍ എന്ന് ഓര്‍മ്മ വേണമെന്നും അദ്ദേഹം പറഞ്ഞു.