Connect with us

kerala

കെ സുരേന്ദ്രന് കോവിഡ്

ഇന്ന് നടത്തിയ പരിശോധനയിലാണ് സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്

Published

on

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സുരേന്ദ്രനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേന്ദ്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സുരേന്ദ്രന്‍ ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചെത്തിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ സി.പി.എം ആക്രമണം

പാനൂർ ബ്ലോക്ക് യു.ഡി.എഫ് പുല്ല്യോട് ഡിവിഷൻ സ്ഥാനാർഥി കെ ലതികയാണ് ബൂത്തിനകത്ത് അക്രമത്തിനിരയായത്.

Published

on

കണ്ണൂര്‍ കതിരൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് നേരെ അതിക്രമം. പാനൂർ ബ്ലോക്ക് യു.ഡി.എഫ് പുല്ല്യോട് ഡിവിഷൻ സ്ഥാനാർഥി കെ ലതികയാണ് ബൂത്തിനകത്ത് അക്രമത്തിനിരയായത്. കതിരൂർ അഞ്ചാം വാർഡ് വേറ്റുമ്മൽ മാപ്പിള എൽപി സ്കൂളിലെ ബൂത്തിലായിരുന്നു അക്രമം. ബൂത്തിനകത്ത് അതിക്രമിച്ചെത്തിയ സി.പി.എം പ്രവർത്തകർ ലതികയുടെ കൈയ്യിൽ നിന്ന് ബലം പ്രയോഗിച്ച് വോട്ടേഴ്സ് പട്ടികയും പിടിച്ചുവാങ്ങി. അവരെ തള്ളിയിടാൻ ശ്രമിക്കുകയായിരുന്നു. അസഭ്യവും പറഞ്ഞായിരുന്നു അക്രമം. ലതികയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപതിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; ഏഴുജില്ലകളിലായി പോളിങ് 50 ശതമാനം പിന്നിട്ടു

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ മലപ്പുറമാണ് മുന്നില്‍.

Published

on

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്. ഏഴുജില്ലകളിലായി പോളിങ് 50 ശതമാനം പിന്നിട്ടു.

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ മലപ്പുറമാണ് മുന്നില്‍. കോര്‍പ്പറേഷനില്‍ 38 ശതമാനവുമായി കോഴിക്കോടാണ് മുന്നില്‍. പല ബൂത്തുകളിലും ആളുകളുടെ നീണ്ട നിരയാണ്. വൈകിട്ട് 6 വരെയാണ് സമയം. വോട്ടിങ് സമയം അവസാനിക്കുമ്പോള്‍ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും. കഴിഞ്ഞദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ബൂത്തിലെ റീപോളിങ്ങും ഇന്നാണ്. എല്ലായിടത്തും മറ്റന്നാളാണ് വോട്ടെണ്ണല്‍.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

 

 

Continue Reading

Trending