News

ഒരോവറില്‍ ഏഴ് സിക്സുകള്‍! ഒറ്റ നില്‍പ്പില്‍ അടിച്ചത് 43 റണ്‍സ്; ലോക റെക്കോര്‍ഡിട്ട് ഋതുരാജ് (വീഡിയോ)

By Test User

November 28, 2022

ഒരു ഓവറില്‍ ഏഴു സിക്‌സറുകള്‍ അടിച്ച് ലോക റെക്കോര്‍ഡിട്ട് ഋതുരാജ് ഗെയ്ക്ക് വാദ്. ഉത്തര്‍പ്രദേശിനെതിരായ വിജയ് ഹസാരെ ട്രോഫി ഏകദിനത്തിലായിരുന്നു താരത്തിന്റെ മിന്നും പ്രകടനം.മഹാരാഷ്ട്രയ്ക്ക് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്.

ഒരു ബോള്‍ നോബോള്‍ പിറന്നതോടെയാണ് 7 സിക്‌സുകള്‍ വന്നത്. ഒരു ഓവറില്‍ അദ്ദേഹം 43 റണ്‍സ് എടുത്തു. മത്സരത്തില്‍ ഉടനീളം 159 പന്തില്‍ 220 റണ്‍സ് ആണ് അദ്ദേഹം വാരിയത്. ടീമിന് 50 ഓവറില്‍ 330 റണ്‍സ് സ്വന്തമായി.

https://twitter.com/BCCIdomestic/status/1597134087470215168

ഉത്തര്‍പ്രദേശ് ബൗളര്‍ ശിവ സിംഗാണ് ഇദ്ദേഹത്തിന്റെ ബാറ്റിംഗ് ചൂട് ശരിക്കും അറിഞ്ഞത്. 49ാം ഓവറില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ഈ കടന്നാക്രമണം.