News

കാബൂള്‍ വിമാനതാവളത്തിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു

By web desk 1

August 16, 2021

ആഫ്ഗാനിസ്ഥാനില്‍ നിന്ന് എംബസ്സി ജീവനക്കാരെ ഒഴിപ്പിക്കുന്നത് വേഗത്തിലാക്കാന്‍ കാബൂള്‍ വിമാനത്താവളത്തിന്റെ വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു. തലസഥാന നഗരം താലിബാന്‍ പിടിച്ചെടുത്തതോടെ ഒഴിപ്പിക്കല്‍ നടപടി അമേരിക്ക വേഗത്തിലാക്കി.

യുഎസ് പൗരന്‍മാര്‍ക്ക് പുറമെ പ്രത്യേക വിസയുള്ള അഫ്ഗാനികളെയും ഒഴിപ്പിച്ച് രാജ്യത്തെത്തിക്കുമെന്ന് അമേരിക്ക പറഞ്ഞു. താലിബാന്‍ കാബൂളില്‍ പ്രവേശിച്ചെന്ന വാര്‍ത്ത പുറത്തുവന്നയുടനെ വിമാനത്താവളത്തിലെക്ക് നിരവധി പേര്‍ എത്തി.