Culture

ആരാധനാലയങ്ങളില്‍ ഒരു വിഭാഗത്തിന്റേയും ആയുധപരിശീലനം അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി

By Web Desk

October 04, 2016

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒരു സംഘടനയുടെയും ഒരു തരത്തിലുമുള്ള ആയുധപരിശീലനവും അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ആര്‍എസ്എസ് നടത്തുന്നത് മാത്രമല്ല, ഒരു വിഭാഗം നടത്തുന്നതും അനുവദിക്കില്ല. ആരാധനാലയങ്ങള്‍ പരിപാവനമായി കാണാനാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. അത് തന്നെയാണ് സര്‍ക്കാരിന്റേയും നയം. ആരാധനാലയങ്ങളിലെ പണം സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍കുട്ടുകയാണെന്ന പ്രചാരണം തെറ്റാണെന്നും കടകംപള്ളി പറഞ്ഞു. നിയമസഭയില്‍ ആര്‍ രാജേഷിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.