kerala

കടയ്ക്കാവൂര്‍ കേസ് അന്വേഷണത്തിന് പുതിയ സംഘം

By web desk 1

January 25, 2021

തിരുവനന്തപുരം കടയ്ക്കാവൂര്‍ പോക്‌സോ കേസ് അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം ഡിസിപി ദിവ്യ വി ഗോപിനാഥിനാണ് അന്വേഷണ ചുമതല. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ കേസന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പുതിയ സംഘം ഉടന്‍ തന്നെ മുന്‍ അന്വേഷണ സംഘത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.

കഴിഞ്ഞ ദിവസം കേസ് താനും രണ്ടാം ഭാര്യയും ചേര്‍ന്ന് കെട്ടിച്ചമച്ചതാണെന്ന ആരോപണം തള്ളി കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. മകനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സത്യം പുറത്ത് കൊണ്ടുവരാനാണ് നിയമ പോരാട്ടം നടത്തുന്നതെന്നും പിതാവ് പറഞ്ഞു. കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രതിയായ അമ്മ പറഞ്ഞു.

ഹൈക്കോടതി കേസില്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് അമ്മ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നായിരുന്നു അമ്മയുടെ വിശദീകരണം.