Connect with us

Video Stories

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ പതിനായിരം പിന്നിട്ട് മുഹമ്മദ് കൈഫ്

Published

on

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് കൈഫ് കരിയറിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 10,000 റണ്‍സെന്ന നേട്ടമാണ് കൈഫ് സ്വന്തമാക്കിയത്. പുതിയ സീസണില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഛത്തീസ്ഗഡ് ക്യാപ്റ്റനാണ് കൈഫ്. ത്രിപുരക്കെതിരെ ആദ്യ ഇന്നിങ്‌സില്‍ 27 റണ്‍സ് നേടിയതോടെയാണ് കൈഫ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍ കൂടിയായ കൈഫിനെ അഭിനന്ദിച്ച് സെവാഗും റൈനയുമടക്കം ഒട്ടേറെ താരങ്ങള്‍ രംഗത്തെത്തി.

https://twitter.com/ImRaina/status/785394859041447937

കഴിഞ്ഞ വര്‍ഷം വരെ ഉത്തര്‍പ്രദേശ് ക്യാപ്റ്റനായിരുന്ന 35കാരന്‍ ഈ വര്‍ഷമാണ് ഛത്തീസ്ഗഡ് ക്യാപ്റ്റനായത്. ദേശീയ ജഴ്‌സിയില്‍ നിന്ന് പുറത്തായ ശേഷം രാഷ്ട്രീയത്തില്‍ ഒരുകൈ നോക്കിയിരുന്നു കൈഫ്. എന്നാല്‍ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയോട് തോറ്റതോടെ വീണ്ടും ക്രിക്കറ്റില്‍ ശ്രദ്ധപതിപ്പിക്കുകയായിരുന്നു. രഞ്ജിയില്‍ കന്നിക്കാരായ ഛത്തീസ്ഗഡ് ടീമിലേക്ക് അങ്ങനെയാണ് കൈഫിന്റെ വരവ്. ആദ്യ മത്സരത്തില്‍ തന്നെ ത്രിപുരയെ തകര്‍ത്ത് കൈഫും പടയാളികളും പുതിയ അട്ടിമറികള്‍ക്ക് കോപ്പ്കൂട്ടിക്കഴിഞ്ഞു.

kerala

‘എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസില്‍ നിന്ന് അനുമതി കിട്ടിക്കാണില്ല, അതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്’ ; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍

പിണറായി വിജയന്റെ പോളിറ്റ് ബ്യൂറോ നാഗ്പൂരില്‍ ആണെന്ന് വ്യക്തമാകുകയാണെന്നും ഇദ്ദേഹത്തിന്റെ ശമ്പളം നാഗ്പൂരില്‍ നിന്നാണോ എന്ന് സംശയിക്കേണ്ടിയിരുക്കുന്നുവെന്നും ഷാഫി വിമര്‍ശിച്ചു.

Published

on

ആര്‍എസ്എസ് നേതാക്കളെ കാണുന്നത് എഡിജിപിയുടെ ശീലമായെന്ന് വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംപി. കെ സുരേന്ദ്രന്‍ പോലും ഇത്രയും ആര്‍എസ്എസ് നേതാക്കളെ കണ്ടിട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ പോളിറ്റ് ബ്യൂറോ നാഗ്പൂരില്‍ ആണെന്ന് വ്യക്തമാകുകയാണെന്നും ഇദ്ദേഹത്തിന്റെ ശമ്പളം നാഗ്പൂരില്‍ നിന്നാണോ എന്ന് സംശയിക്കേണ്ടിയിരുക്കുന്നുവെന്നും ഷാഫി വിമര്‍ശിച്ചു. എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസില്‍ നിന്ന് അനുമതി കിട്ടിക്കാണില്ലെന്നും അതിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിആര്‍ ഏജന്‍സിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എഴുതി നല്‍കിയ കാര്യങ്ങളാണ് പത്രത്തില്‍ വന്നതെന്ന് ഷാഫി ചൂണ്ടിക്കാട്ടി. ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ ഇത് പിആര്‍ ഏജന്‍സിക്ക് പറ്റിയ പിഴവ് ആണെന്ന്? ഇനി പിഴവ് പറ്റിയെങ്കില്‍ അപ്പൊ തിരുത്തണ്ടേ. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന മാധ്യമഉപദേഷ്ടാക്കള്‍ ഇല്ലേ. എന്തിനാണ് ഹിന്ദുവിന് തന്നെ ഇന്റര്‍വ്യൂ നല്‍കിയത്. ഇത് ഡല്‍ഹിയില്‍ ആര്‍എസ്എസ് നേതാക്കളുടെ കയ്യിലെത്താന്‍ വേണ്ടിയാണ്. അവര്‍ അറിയട്ടെ എന്ന് കരുതിയാണ് ഹിന്ദുവിന് ഇന്റര്‍വ്യൂ നല്‍കിയത് – ഷാഫി വ്യക്തമാക്കി.

പൂരം കലക്കിയതിലുള്ള തിരിച്ചടി പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന വിധിയെഴുത്ത് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും

ലൈംഗികാതിക്രമ കേസില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒളിവില്‍ പോയിരുന്ന നടന്‍ സിദ്ദിഖ് ഇന്ന് പുറത്തിറങ്ങി.

Published

on

ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖ് നാളെ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും. സര്‍ക്കാരിനെതിരായ സുപ്രിംകോടതി വിധി ഗുണകരമെന്ന് നിയമോപദേശം ലഭിച്ചു. കോടതിയുടെ നിരീക്ഷണങ്ങള്‍ മുന്‍നിര്‍ത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും.

ലൈംഗികാതിക്രമ കേസില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒളിവില്‍ പോയിരുന്ന നടന്‍ സിദ്ദിഖ് ഇന്ന് പുറത്തിറങ്ങി. സുപ്രിംകോടതി അറസ്റ്റ് രണ്ട് ആഴ്ചത്തേക്ക് തടഞ്ഞതോടെയാണ് നടന്‍ സിദ്ദിഖ് പുറത്തിറങ്ങിയത്. കൊച്ചിയില്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി.

ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റുചെയ്യുന്നതില്‍ പൊലീസ് നിയമോപദേശം തേടി. തുടര്‍ തീരുമാനങ്ങള്‍ എടുക്കാന്‍ എസ്ഐടി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. രണ്ടാഴ്ചക്കുള്ളില്‍ അറസ്റ്റ് രേപ്പെടുത്തണോ എന്നതിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിന്റെ ഓഫീസിനോട് പൊലീസ് നിയമോപദേശം തേടിയത്. അതേസമയം, രണ്ടുദിവസത്തിനകം പൊലീസ് നോട്ടീസ് നല്‍കിയില്ലെങ്കില്‍ സ്വമേധയാ ഹാജരാകാന്‍ സിദ്ദിഖിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

ഈ മാസം 22നാണ് സിദ്ദിഖിന്റെ ഹര്‍ജി സുപ്രീകോടതി വീണ്ടും പരിഗണിക്കുന്നത്. ഈ സമയം ചോദ്യം ചെയ്യലിനോട് സിദ്ദിഖ് സഹകരിക്കുന്നില്ലെങ്കില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘത്തിന് ആവശ്യപ്പെടാനാകും. ഈ സാധ്യതയിലാണ് പൊലീസ് നിയമോപദേശം തേടിയിരിക്കുന്നത്.

 

Continue Reading

kerala

‘സഖാക്കളൊക്കെ സുഖമായിരിക്കുന്നല്ലോ അല്ലേ! അപ്പോള്‍ എങ്ങനാ ഒരു കുഴലപ്പം എടുക്കട്ടെ…’ മുഖ്യമന്ത്രിയെ ട്രോളി മാത്യു കുഴല്‍നാടന്‍

സഖാക്കളൊക്കെ സുഖമായിരിക്കുന്നല്ലോ അല്ലേ…! അപ്പോള്‍ എങ്ങനാ ഒരു കുഴലപ്പം എടുക്കട്ടെ… എന്നാണ് മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് കുറിപ്പ്. കുറിപ്പിനൊപ്പം കുഴലപ്പം കഴിക്കുന്ന സ്വന്തം ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

Published

on

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരെയും പി.വി അന്‍വര്‍ എംഎല്‍എ ആരോപണമുയര്‍ത്തിയ പശ്ചാത്തലത്തില്‍ ‘സഖാക്കളെ’ ട്രോളി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ.

സഖാക്കളൊക്കെ സുഖമായിരിക്കുന്നല്ലോ അല്ലേ…! അപ്പോള്‍ എങ്ങനാ ഒരു കുഴലപ്പം എടുക്കട്ടെ… എന്നാണ് മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് കുറിപ്പ്. കുറിപ്പിനൊപ്പം കുഴലപ്പം കഴിക്കുന്ന സ്വന്തം ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനും എതിരെ മാസപ്പടി വിവാദം ഉയര്‍ത്തിയ മാത്യു കുഴല്‍നാടനെ സഖാക്കള്‍ ‘കുഴലപ്പം’ എന്നു വിളിച്ചാണ് ആക്ഷേപിച്ചിരുന്നത്. ഇതിലാണ് ഇപ്പോള്‍ അതേ നാണയത്തില്‍ കുഴല്‍നാടന്‍ തിരിച്ചടിച്ചത്.

ജനങ്ങള്‍ മുഖ്യമന്ത്രിയെ വെറുക്കുകയാണെന്നും അദ്ദേഹം ഏകാധിപതിയായെന്നും തുടങ്ങിയ നിരവധി ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരുന്നത്. ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും അന്‍വര്‍ വിമര്‍ശിക്കുകയുണ്ടായി.

Continue Reading

Trending