കാക്കനാട് 17 വയസ്സുകാരി പ്രസവിച്ചു. തമിഴ്‌നാട് സ്വദേശിനി കാക്കനാട് സഹകരണ ആശുപത്രിയിലാണ് പ്രസവിച്ചത്. ആശുപത്രിയില്‍ ആധാര്‍ കാര്‍ഡ് കൊടുത്തതോടെയാണ് സംഭവം പുറത്തായത്. ആശുപത്രി അധികൃതര്‍ തൃക്കാക്കര പൊലീസില്‍ അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടി വാതുരുത്തി നഗറിലാണ് താമസിക്കുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് 23 വയസുകാരന്‍ മധുര സ്വദേശി പ്രേംകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി.
ആചാര പ്രകാരം വിവാഹം കഴിച്ചതിന് ശേഷമാണ് ഇവര്‍ കൊച്ചില്‍ എത്തുകയായിരുന്നു. എന്നാല്‍ വിവാഹം നിയമവിരുദ്ധമായാണ് നടത്തിയത്.
ഇതോടെ ബാല വിവാഹത്തിന് കൂട്ടുനിന്നവര്‍ക്കെതിരെയും നടപടിയെടുക്കും.