kerala

റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന് എതിരെ കേസ്

By Chandrika Web

April 29, 2022

ബ്ലോഗറും യൂട്യൂബറുമായ റിഫ മെഹനുവിന്റെ ദൂരൂഹ മരണത്തില്‍ ഭര്‍ത്താവ് മെഹനാസിനെതിരെ കാക്കൂര്‍ പോലീസ് കേസെടുത്തു.മാനസികമായും ശാരീരികമായും പീഡിപ്പിക്കല്‍,ആത്മഹത്യ പ്രേരണ കുറ്റം എന്നിവ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

മരണത്തില്‍ ദൂരഹത ഉണ്ടെന്ന് പറഞ്ഞ് മെഹനസിനെതിരെ കേസെടുക്കണമെന്ന് റിഫയുടെ മതാപിതാക്കള്‍ പറഞ്ഞതിന്റെ പശ്ചാതലത്തിലാണ് കേസെടുത്തിരുന്നത്.മാനസികമായും ശാരീരകമായും പീഡനം റിഫയുടെ മരണത്തിന് കാരണമായതായി പോലീസ് നടത്തിയ പ്രഥാമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്.

സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട ഇവരുടെ വിവാഹം 3 വര്‍ഷം മുന്‍പാണ് നടന്നത്.കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ദുബായിലില്‍ വെച്ച് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.