Culture

കല്‍പാത്തി രഥോല്‍സവത്തിന് കൊടിയേറി; സംഗീതോല്‍സവവും

By Chandrika Web

November 09, 2022

മൂന്നുവര്‍ഷമായി കോവിഡിനെതുടര്‍ന്ന് പരിമിതപ്പെടുത്തിയ ആഘോഷമാണ് ഇത്തവണ പൂര്‍വാധികം ഭംഗിയായി നടത്തുക.

14,15,16 തീയതികളിലാണ് രഥോല്‍സവം. സംഗീതോല്‍സവവും ഇതോടൊപ്പം തുടക്കംകുറിച്ചു. പാലക്കാട് ജില്ലയിലെ 98 അഗ്രഹാരങ്ങളിലും രഥോല്‍സവത്തിന് തുടക്കം കുറിക്കുന്നതും ഇതോടെയാണ്.

ഇന്നുമുതല്‍ 13വരെയാണ് സംഗീതോല്‍സവം. ഇന്ന് വൈകീട്ട് ആറിന് വി.കെ ശ്രീകണ്ഠന്‍ എം.പി സംഗീതോല്‍സവം ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കലാപരമായി അലങ്കരിച്ച രഥങ്ങള്‍ വലിക്കുന്നതാണ് ഉല്‍സവത്തിന്റെ മുഖ്യചടങ്ങുകളിലൊന്ന്.