Celebrity

ജോഡോ യാത്രയില്‍ ഉലകനായകനും

By webdesk14

December 24, 2022

പതിനായിരക്കണക്കിനാളുകള്‍ ഭാഗമായിക്കൊണ്ടിരിക്കുന്ന രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിന് വേണ്ടി മഹാനടന്‍ കമല്‍ഹാസനുമെത്തി. അദ്ദേഹം യാത്രയില്‍ പങ്കെടുക്കുമെന്ന് ഇതിന് മുന്‍പും വാര്‍ത്തകളുണ്ടായിരുന്നു.

കമല്‍ഹാസന് പുറമെ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, ജയ്‌റാം രമേശ്, പവന്‍ ഖേര, ഭൂപിന്ദര്‍ സിങ് ഹൂഡ, കുമാരി സെല്‍ജ, രണ്‍ധീപ് സുര്‍ജേവാല എന്നിവരും യാത്രയില്‍ പങ്കെടുത്തിരുന്നു. യാത്ര ഇന്ന് വൈകീട്ടോടുകൂടി ചെങ്കോട്ടയില്‍ താല്‍കാലിക വിരാമമാകും. ഇനി ജനുവരി മൂന്നിനാണ് ഒമ്പത് ദിവസത്തെ ഇടവേളയ്ക്കു ശേഷം പുനരാംരംഭിക്കുക.