Culture
കരയുന്ന റഷ്യ, സാന്ത്വനം വെറുതെ

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…
കലങ്ങിയ കണ്ണുകള്‍, വിതുമ്പുന്ന അധരങ്ങള്‍, ദേശീയ പതാക കൊണ്ട് മുഖം പൊത്തിക്കരയുന്നവര്‍-രാത്രിയിലെ ഈ റഷ്യന്‍ കാഴ്ച്ച കാണുന്നവരെ നൊമ്പരപ്പെടുത്തുന്നു. എത്ര ആഹ്ലാദത്തിലായിരുന്നു ഇന്നലെ വൈകീട്ട് റഷ്യക്കാര്‍. ചിരിച്ചും കളിച്ചും റസിയാ റസിയാ എന്ന വിളികളുമായി സ്വന്തം ടീമിന്റെ വിജയത്തിനായി ആര്‍ത്ത് രസിച്ച്് നടന്നവര്‍. എല്ലാ ചുണ്ടുകളിലും ഒരേ മുദ്രാവാക്യമായിരുന്നു. എല്ലാ മുഖത്തും ഒരേ നിറത്തിലുള്ള ചായമടിച്ച പതാകയായിരുന്നു.

എല്ലാ ചുമലിലും അണിഞ്ഞ മഫ്‌ളോറുകളില്‍ ഒരേ നിറമായിരുന്നു. പ്രീക്വാര്‍ട്ടറില്‍ റഷ്യ സ്‌പെയിനിനെ തകര്‍ത്തപ്പോള്‍ ആഘോഷം കാണേണ്ടതായിരുന്നു. ഒരു ദിവസം ദീര്‍ഘിച്ച ആവേശവും ആഘോഷവും. അന്ന് റെഡ്‌സ്‌ക്വയറില്‍ എനിക്കൊപ്പം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുമുണ്ടായിരുന്നു. സ്വന്തം രാജ്യത്തെ ഇത്രമാത്രം സ്‌നേഹിക്കുന്ന ഒരു ജനതയെ ഫുട്‌ബോള്‍ എന്ന വികാരം എത്രമാത്രം ഏകോപിപ്പിക്കുന്നുവെന്നാണ് മുനവറലി തങ്ങള്‍ ആശ്ചര്യത്തടെ പറഞ്ഞത്.

റഷ്യ വേദനിക്കുകയാണിപ്പോള്‍…. ജൂണ്‍ 14ന് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുമ്പോള്‍ വലിയ പ്രതീക്ഷകളില്ലാത്ത ടീമായിരുന്നു. ഉറുഗ്വേയും സഊദി അറേബ്യയും ഈജിപ്തും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് ഉറുഗ്വേക്ക്് പിറകില്‍ രണ്ടാം സ്ഥാനമാണ് റഷ്യ സ്വപ്‌നം കണ്ടത്. അത് യാഥാര്‍ത്ഥ്യമായി. നോക്കൗടടില്‍ സ്‌പെയിനാണ് പ്രതിയോഗികള്‍ എന്നായപ്പോള്‍ അവര്‍ വീരപരാജയവും മുന്നില്‍ കണ്ടവരാണ്. പക്ഷേ ലുഷിനിക്കിയിലെ അങ്കം ഷൂട്ടൗട്ട്് വരെ ദീര്‍ഘിച്ചപ്പോള്‍ ഗോല്‍ക്കീപ്പര്‍ ഇഗോര്‍ അകിന്‍ഫീവ് വീരനായകനായി. മുന്‍ ചാമ്പ്യന്മാരെ പറഞ്ഞ് വിട്ടതോടെ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമായി. ആ പ്രതീക്ഷകളാണ് ഈ വേദനക്ക് കാരണം.

ക്രൊയേഷ്യയെ തോല്‍പ്പിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഓരോ റഷ്യക്കാരും. സ്‌പെയിനിനെ തോല്‍പ്പിച്ചവരാണ് ഞങ്ങളെന്നതായിരുന്നു അതിന് ആധാരമായി അവര്‍ പറഞ്ഞിരുന്നത്. ക്രൊയേഷ്യക്കെതിരെ നന്നായി കളിച്ചു റഷ്യ. ആദ്യം ലീഡ് നേടി. പിന്നെ സമനില വഴങ്ങി. പിന്നെ ലീഡ് വഴങ്ങി. അവസാനത്തില്‍ ഒപ്പമെത്തി. മരിയോ ഫെര്‍ണാണ്ടസിന്റെ ആ ഹെഡ്ഡര്‍ ഗംഭീരമായിരുന്നു. അധികസമത്തേക്ക് കളിയെത്തിച്ചു. ഷൂട്ടൗട്ടാണെങ്കില്‍ അവര്‍ വിജയവും ഉറപ്പിച്ചതാണ്. പക്ഷേ മരിയോ ഉള്‍പ്പെടെ രണ്ട് പേരുടെ ഷോട്ടുകള്‍ പാളിയപ്പോള്‍ ഇഗോറിന്റെ കരങ്ങള്‍ക്കും ടീമിനെ തുണക്കാനായില്ല.

അര്‍ജന്റീനയും ജര്‍മനിയും ബ്രസീലും പുറത്തായപ്പോള്‍ ഇവിടെ വേദനകള്‍ പ്രകടമായി കണ്ടിരുന്നില്ല. റഷ്യ പുറത്തായതോടെ കാഴ്ച്ചകളെല്ലാം നൊമ്പരപ്പെടുത്തുന്നതായി. എന്നും കാണുമ്പോള്‍ ചിരിക്കാറുളള ട്രെയിനിലെ സ്ഥിരം സഹയാത്രികര്‍ക്ക് മൗനം. അവര്‍ തല താഴ്ത്തിയിരിക്കുന്നു. മെട്രോ സ്‌റ്റേഷനിനിറങ്ങുമ്പോള്‍ മൈ ഡിയര്‍ ഫ്രണ്ട് എന്ന് സൗഖ്യത്തില്‍ വിളിക്കുന്ന ഷവര്‍മക്കാരന്‍ അഹമ്മദ്, ഫഌറ്റിലെ സുഹൃത്തുക്കള്‍, വഴീ നീളെ കാണുന്ന സെക്യുരിറ്റിക്കാര്‍-അങ്ങനെ എല്ലാവരും മൗനത്തിന്റെ പുതപ്പണിഞ്ഞു. എങ്ങനെ അവരെ ആശ്വസിപ്പിക്കും…? യാഥാര്‍ത്ഥ്യം അവര്‍ക്കറിയാം. പക്ഷേ ഇനി ഇത്തരത്തിലൊരു നാള്‍ ഉണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യമാണ് അവരുടെ വേദന ഇരട്ടിപ്പിക്കുന്നത്. സ്വന്തം നാട്ടിലെ ലോകകപ്പ്, ക്വാര്‍ട്ടര്‍ വരെ പോരാടം. അവിടെയും അന്ത്യശ്വാസം വരെ പൊരുതിനിന്നു. എന്നിട്ടും വീഴുമ്പോഴുളള ആഘാതം-അതിനെ പറഞ്ഞറിയിക്കാനാവില്ല.

കളിയില്‍ ജയവും പരാജയവുമുണ്ടാവും. പല വമ്പന്മാരും പോയില്ലേ എന്നെല്ലാം പറഞ്ഞ് നോക്കുമ്പോഴും റഷ്യക്കാര്‍ നോര്‍മലാവാന്‍ ദിവസങ്ങളെടുക്കും. ക്രൊയേഷ്യക്കാര്‍ ജേതാക്കളെ പോലെ തന്നെയാണ് കളിച്ചത്. അവര്‍ ഗ്യാലറിയെ പേടിച്ചില്ല. പക്ഷേ ഷൂട്ടൗട്ടിലേക്ക് കാര്യങ്ങള്‍ പോയപ്പോള്‍ ഒന്ന് പതറിയിരുന്നു. അവരേക്കാള്‍ പതര്‍ച്ച റഷ്യക്കായതോടെ അവരുടെ പിഴവുകള്‍ ക്രോട്ടുകാര്‍ക്ക് ആയുധമായി.
സ്വീഡനെതിരെ ഇംഗ്ലണ്ടിന്റെ വിജയം ആധികാരികമായിരുന്നു. ഹാരി കെയിനും കൂട്ടരും പതറാതെ കളിച്ചു. ആത്മവിശ്വാസമെന്ന ആയുധമാണ് അവരുടെ മുതല്‍ക്കൂട്ട്. എല്ലാ കളികളിലും എല്ലാവരും തിളങ്ങുമ്പോള്‍ ടീമിന്റെ വിശ്വാസം ഇരട്ടിയാവും. തോല്‍ക്കില്ല എന്ന ഉറച്ച വിശ്വാസമുണ്ടല്ലോ-അത് ടീമിന് നല്‍കുന്ന ഉത്തേജകം ചെറുതല്ല. ഇംഗ്ലണ്ടിന്റെ സെമി പ്രതിയോഗികള്‍ ക്രോട്ടുകാരാണ്. ഇംഗ്ലീഷ് സംഘത്തെ പോലെ യുവാക്കള്‍ ആ സംഘത്തിലുമുണ്ട്. അവരാണ് റഷ്യക്കാരെ വിറപ്പിച്ചത്.
ലോകകപ്പില്‍ ഇന്നും നാളെയും കളിയില്ല. ചൊവ്വയും ബുധനുമാണ് സെമി ഫൈനലുകള്‍. ചൊവാഴ്ച്ച ഫ്രാന്‍സും ബെല്‍ജിയവും ബുധനാഴ്ച് ഇംഗ്ലണ്ടും ക്രൊയേഷ്യയും. ലോകകപ്പില്‍ ഇനി കേവലം മൂന്ന് മല്‍സരങ്ങള്‍ മാത്രം. ജേതാക്കളെ തേടിയുള്ള കൂട്ടലും കിഴിക്കലും തകൃതിയായി നടക്കുമ്പോള്‍ സമ്മര്‍ദ്ദമാപിനിയും ഉയരുന്നു.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india20 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News21 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
