main stories

കമ്പം പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു; രണ്ട് മരണം

By Manya

April 25, 2026

തമിഴ്നാട്: കമ്പം കാട്ടുപള്ളിവാസല്‍ പ്രദേശത്തെ പടക്ക നിര്‍മ്മാണശാലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് രാവിലെ ഫാക്ടറി തുറന്നതോടെ ഉടന്‍ തന്നെ പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് തീ വേഗത്തില്‍ പടര്‍ന്നുപിടിച്ചു.

പൊട്ടിത്തെറിയുടെയും തീപിടിത്തത്തിന്റെയും കാരണം വ്യക്തമല്ലെങ്കിലും വിഷവാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ തൊഴിലാളികള്‍ സ്ഥലത്ത് ഇല്ലാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സഹായിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ്, ഫയര്‍ഫോഴ്സ് വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു.