Culture

വീട്ടില്‍ തിരിച്ചെത്തിയ കനക ദുര്‍ഗക്ക് ഭര്‍തൃ മാതാവിന്റെ മര്‍ദ്ദനം; കേസെടുത്തു

By chandrika

January 15, 2019

മലപ്പുറം: ശബരിമല ദര്‍ശനത്തിനുശേഷം അങ്ങാടിപ്പുറത്തെ വീട്ടില്‍ തിരിച്ചെത്തിയ കനക ദുര്‍ഗക്ക് ഭര്‍തൃ മാതാവിന്റെ മര്‍ദ്ദനം. തുടര്‍ന്ന് ഇവരെ പെരിന്തല്‍മണ്ണ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെയോടെയാണ് കനകദുര്‍ഗ വീട്ടിലെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഭര്‍തൃമാതാവിനൊപ്പം ബന്ധുക്കളും മര്‍ദ്ദിച്ചെന്ന് കനകദുര്‍ഗ പറയുന്നു. ശബരിമല ദര്‍ശനത്തിന് പിന്നാലെ കനകദുര്‍ഗ്ഗക്കും ബിന്ദുവിനും നേരെ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇരുവരും വീട്ടില്‍ പോയിരുന്നില്ല. ഇന്നലെ ബിന്ദു ജോലിക്കെത്തിയിരുന്നു.