kerala

കാനം രാജേന്ദ്രൻ പാവപ്പെട്ടവർക്കൊപ്പം നിന്ന നേതാവ്: പി.എം.എ സലാം

By webdesk14

December 09, 2023

കോഴിക്കോട്: എപ്പോഴും പാവപ്പെട്ടവർക്കൊപ്പം നിന്ന രാഷ്ട്രീയ നേതാവായിരുന്നു അന്തരിച്ച കാനം രാജേന്ദ്രനെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തികഞ്ഞ ഒരു മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. ചെറുപ്പം തൊട്ടേ രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹത്തിന് സാധാരണക്കാരുടെ പ്രശ്‌നങ്ങൾ തൊട്ടറിയാൻ സാധിച്ചിരുന്നു. രാഷ്ട്രീയാതീതമായി എല്ലാവരോടും സൗഹൃദം പുലർത്താനും ആരെയും ഭയപ്പെടാതെ സ്വന്തം നിലപാടുകൾ ഉയർത്തിപ്പിടിക്കാനും അദ്ദേഹത്തിന് സാധിച്ചു. -പി.എം.എ സലാം പറഞ്ഞു.